ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇന്ത്യ യുവ ഒപ്പണര്‍ യശസ്വി ജെയ്സ്വാള്‍ റാങ്കിങ്ങില്‍ വമ്പന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. ഐ.സി.സി ടെസ്റ്റ് റാങ്കില്‍ 10ാം സ്ഥാനത്തേക്കാണ് താരം മുന്നേറിയത്. പരമ്പര തുടങ്ങും മുമ്പ് 69ാം റാങ്കിലുണ്ടായിരുന്ന ജെയ്സ്വാള്‍ നാല് മത്സരങ്ങള്‍ക്ക് ശേഷം ആദ്യ 15ലും സ്ഥാനം പിടിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉടനീളം മിന്നും പ്രകടനമാണ് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ കാഴ്ചവെച്ചത്. രണ്ടാം ടെസ്റ്റില്‍ തന്റെ കന്നി ഇരട്ട സെഞ്ച്വറി നേടിയ ജയ്സ്വാള്‍ മൂന്നാം ടെസ്റ്റില്‍ വീണ്ടും ഇരട്ട സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിച്ചിരുന്നു. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 655 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരുപാട് റെക്കോഡുകള്‍ മറികടക്കാനും ജയ്‌സ്വാളിന് സാധിച്ചിരുന്നു.
വേള്‍ഡ് ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യമായിട്ടാണ് താരം 10ാം സ്ഥാനത്തേക്ക് എത്തുന്നത്. ജയ്‌സ്വാളിന് തൊട്ട് മുകളിലായി വിരാട് കോഹ്‌ലി എട്ടാം സ്ഥാനത്തേക്കും എത്തിയിട്ടുണ്ട്. നേരത്തെ വിരാട് ഒമ്പതാം സ്ഥാനത്ത് തന്നെയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 13ാം സ്ഥാത്ത് നിന്ന് 11ാം സ്ഥാനത്തേക്കും എത്തിയിട്ടുണ്ട്. എന്നാല്‍ ഒന്നാം സ്ഥാനത്ത് ഇപ്പോഴും ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ തന്നെയാണ്. 870 പോയിന്റാണ് താരത്തിനുള്ളത്.