ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയക്ക് 359 റണ്‍സ് വിജയലക്ഷ്യം. മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞടുത്തപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 259 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ ഒതുക്കിയത്. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് ന്യൂസിലാന്‍ഡ് നല്‍കിയത്.
വെറും 156 റണ്‍സിനാണ് ഇന്ത്യയെ കിവീസ് ഓള്‍ ഔട്ട് ആക്കിയത്. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ കിവീസിനെ ഇന്ത്യ 255 റണ്‍സിന് തകര്‍ക്കുകയായിരുന്നു. ഇതോടെ 359 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്കുള്ളത്. നിലവില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് യശസ്വി ജെയ്‌സ്വാളാണ്.
65 പന്തില്‍ നിന്ന് ഒമ്പത് ഫോറും മൂന്ന് സിക്‌സും അടക്കം 77 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് ജെയ്‌സ്വാളിന് സാധിച്ചത്. 1048 റണ്‍സാണ് താരം നേടിയത്. മാത്രമല്ല ഇതിഹാസ താരം ജി.ആര്‍. വിശ്വനാഥിനെ ഈ നേട്ടത്തില്‍ മറികടക്കാനും താരത്തിന് സാധിച്ചു.
ഒരു കലണ്ടര്‍ ഇയറിലെ ഹോം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, വര്‍ഷം
യശസ്വി ജെയ്‌സ്വാള്‍ – 1048 – 2024*
ജി.ആര്‍. വിശ്വനാഥ് – 1047 – 1979
വിരാട് കോഹ്‌ലി – 964 – 2016
വിരാട് കോഹ്‌ലി – 898 – 2017
ദിലീപ് വെങ്‌സര്‍കര്‍ – 875 – 1987
സുനില്‍ ഗവാസ്‌കര്‍ – 865 – 1979
ശുഭ്മന്‍ ഗില്‍ 23 റണ്‍സും വാഷിങ്ടണ്‍സുന്ദര്‍ 21 റണ്‍സുമാണ് നേടിയത്. മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മിച്ചല്‍ സാന്റ്‌നര്‍ അഞ്ച് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. ഗ്ലെന്‍ ഫിലിപ്‌സ് ഒരു വിക്കറ്റും നേടി.
രണ്ടാം ഇന്നിങസില്‍ കിവീസിന്റെ ഓപ്പണറും ക്യാപ്റ്റനുമായ ടോം ലാഥം 86 റണ്‍സ് നേടി മികവ് പുലര്‍ത്തിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്സ് 48 റണ്‍സ് നേടി പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ബ്ലണ്ടല്‍ 41 റണ്‍സും നേടി മറ്റാര്‍ക്കും കാര്യമായി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.
ഇന്ത്യന്‍ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ മികച്ച പ്രകടനത്തില്‍ കിവീസിന്റെ നാല് വിക്കറ്റുകളാണ് നേടാന്‍ സാധിച്ചത്. മാത്രമല്ല രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും ആര്‍. അശ്വിന്‍ രണ്ട് വിക്കറ്റും നേടി തിളങ്ങി.
Content Highlight: Yashasvi Jaiswal In Record Achievement In Test Cricket