ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. ഓസീസ് ഉയര്‍ത്തിയ 340 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ഇനി ഈ ദിവസം മാത്രമാണുള്ളത്. നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സാണ് ഇന്ത്യ നേടിയത്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെക്കുന്നത് യശസ്വി ജെയ്വാളാണ്. നിലവില്‍ ടീ ബ്രേക്കിന് പിരിഞ്ഞപ്പോള്‍ താരം 159 പന്തില്‍ നിന്ന് 66 റണ്‍സ് നേടി ക്രീസില്‍ നിലയുറപ്പിച്ചിട്ടുണ്ട്. മറുഭാഗത്ത് റിഷബ് പന്ത് 93 പന്തില്‍ നിന്ന് 29 റണ്‍സും നേടിയിട്ടുണ്ട്.
Tea on Day 5 of the 4th Test.
Yashasvi Jaiswal and Rishabh Pant have stitched a 79*-run partnership between them 🙌🙌
അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്. 2024 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 300 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാകാനാണ് ജെയ്‌സ്വാളിന് സാധിച്ചത്.
ഇതിന് പുറമെ മറ്റൊരു നേട്ടവും താരത്തെ തേടി വന്നിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കാനാണ് ജെയ്‌സ്വാളിന് സാധിച്ചത്.
ബോക്‌സിങ് ഡേ ടെസ്റ്റിലെ നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സിലും രോഹിത് വളരെ മോശം പ്രകടനമാണ് നടത്തിയത് 40 പന്തില്‍ നിന്ന് ഒമ്പത് റണ്‍സാണ് താരം നേടിയത്. പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് താരം പുറത്തായത്. കഴിഞ്ഞ അഞ്ച് ഇന്നിങ്‌സിലും നാല് തവണ കമ്മിന്‍സാണ് രോഹിത്തിനെ മടക്കിയയച്ചത്. പിന്നാലെ വിരാട് കോഹ്‌ലിയും അഞ്ച് റണ്‍സിന് മടങ്ങി മോശം പ്രകടനമാണ് നടത്തിയത്.
Content Highlight: Yashasvi Jaiswal In Record Achievement In Test Cricket