2024ലില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.
പരമ്പരയിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. തന്റെ ക്രിക്കറ്റ് കരിയറില്‍ വമ്പന്‍ നേട്ടങ്ങള്‍ കൊയ്യാനും ഈ യുവ താരത്തിന് സാധിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ പടുകൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് യശസ്വി ജെയ്സ്വാളിന്റെ ഇരട്ട സെഞ്ച്വറിയാണ്. 236 പന്തില്‍ നിന്നും 14 ബൗണ്ടറിയും 12 സിക്സറുകളുമടക്കം 214 റണ്‍സാണ് താരം നേടിയത്.
രണ്ടാം ടെസ്റ്റില്‍ 290 പന്തില്‍ നിന്ന് 209 റണ്‍സും താരം നേടിയിരുന്നു. ഏഴ് സിക്സറും 19 ബൗണ്ടറിയും ഇന്നിങ്സില്‍ താരം നേടിയിരുന്നു. ഒട്ടനവധി റെക്കോഡുകളും താരം ഇതിനോടകം നേടിയിട്ടുണ്ട്. എന്നാല്‍ ഏവരേയും അമ്പരപ്പിച്ച മറ്റൊരു കാര്യം കൂടെ ഉണ്ട്. 2024ലില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ റണ്‍സ് നേടിയ താരം എന്ന ബഹുമതിയും താരത്തെ തേടിയെത്തിയിരിക്കുകയാണ്.
2024ലില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ റണ്‍സ് നേടിയ താരം, ടീം, റണ്‍സ്