| Wednesday, 21st February 2024, 11:55 am

22ാം വയസില്‍ രണ്ടാമന്‍, ഹെറ്റ്‌മെയറെ വീഴത്താന്‍ വെറും മൂന്ന് സിക്‌സര്‍; ഇവന്‌ കീഴടക്കാന്‍ ഇനിയുമുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെ രാജ്ക്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ 445 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 319 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ 430 റണ്‍സ് നേടിയ ഇന്ത്യ 557 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിന് നല്‍കിയത്. എന്നാല്‍ ഇംഗ്ലണ്ട് 122 റണ്‍സിന് ഓള്‍ ഔട്ട് ആക്കുകയായിരുന്നു.

മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ പടുകൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് ഇന്ത്യന്‍ യങ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറിയാണ്. റിട്ടയേഡ് ഹര്‍ട്ട് ആയ യശസ്വി ജയ്‌സ്വാള്‍ തിരിച്ചെത്തി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 231 പന്തില്‍ നിന്നുമാണ് താരം തന്റെ രണ്ടാം ഇരട്ട സെഞ്ച്വറി നേടുന്നത്. 12 സിക്‌സറുകളും 14 ബൗണ്ടറികളും ആണ് താരം സ്വന്തമാക്കിയത്. 90.68 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ടോട്ടല്‍ 236 പന്തില്‍ നിന്നും 14 ബൗണ്ടറിയും 12 സിക്‌സറുകളുമടക്കം 214 റണ്‍സാണ് താരം നേടിയത്.

ഇതോടെ താരം മറ്റൊരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കുകയാണ്. 22ാം വയസില്‍ ഇന്റര്‍നാഷണല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത് താരമാകാനാണ് താരത്തിന് സാധിച്ചത്. 27 സിക്‌സറുമായി ഈ പട്ടികയില്‍ ഒന്നാമത് വെസ്റ്റ് ഇന്ഡീസിന്റെ ഷിമ്രോണ്‍ ഹെറ്റ്‌മെയറാണ്.

22ാം വയസില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം, ടീം, സിക്‌സറുകളുടെ എണ്ണം

ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ – വെസ്റ്റ് ഇന്ഡീസ് – 27

യശസ്വി ജയ്സ്വാള്‍ – ഇന്ത്യ – 25*

ടിം സൗത്തി – ന്യൂസിലാന്‍ഡ് – 24

ഇന്ത്യ മൂന്നാം ടെസ്റ്റില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇനിയും കളിക്കുകയായിരുന്നെങ്കില്‍ ജെയ്‌സ്വാള്‍ ഹെറ്റ്‌മെയറിന്റെ റെക്കോഡ് തീര്‍ച്ചയായും മറികടക്കുമായിരുന്നു. അതിന് പുറമെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിച്ച താരമാകാന്‍ ജെയ്‌സ്വാളിന് സാധിച്ചിരുന്നു.

Content Highlight: Yashasvi Jaiswal In Record Achievement

Latest Stories

We use cookies to give you the best possible experience. Learn more