| Thursday, 3rd October 2024, 9:15 pm

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ കൊടുങ്കാറ്റ്; ഇരട്ട റെക്കോഡുമായി ജെയ്‌സ്വാള്‍ മുന്നില്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന്റെ കൂറ്റന്‍ വിജയവും ഇന്ത്യ സ്വന്തമാക്കി.

രണ്ട് ടെസ്റ്റിലും ഇന്ത്യയ്ക്ക് വേണ്ടി യശസ്വി ജെയ്‌സ്വാള്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് സിക്‌സറും 26 ഫോഫും ഉള്‍പ്പെടെ 189 റണ്‍സാണ് താരം പരമ്പരയില്‍ അടിച്ചെടുത്തത്. ഇതോടെ 2023-2025 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട നേട്ടം കൊയ്യാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറും റണ്‍സും നേടുന്ന താരമാകാനും ജെയ്‌സ്വാളിന് സാധിച്ചത്.

2023-2025 ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പില്‍ ഏറ്റവും കൂടുകല്‍ സിക്‌സര്‍ നേടുന്ന താരം, ഇന്നിങ്‌സ്, റണ്‍സ്, സിക്‌സര്‍

യശസ്വി ജെയ്‌സ്വാള്‍ – 20 – 1217 – 32

കാമിന്ദു മെന്‍ഡിസ് – 12 – 942 – 19

ബെന്‍ സ്റ്റേക്‌സ് – 24 – 796 – 22

രോഹിത് ശര്‍മ – 20 – 742 – 17

ശുഭ്മന്‍ ഗില്‍ – 20 – 735 – 16

ഗ്ലെന്‍ ഫിലിപ്‌സ് – 14 – 445 – 16

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ നിരണായകമായ രണ്ടാം ഇന്നിങ്‌സില്‍ അഗ്രസീവ് സ്‌റൈലില്‍ 45 പന്തില്‍ 51 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു യശസ്വി തകര്‍ത്തടിച്ചത്. ആദ്യ ഇന്നിങ്സില്‍ 71 റണ്‍സും നേടി താരം നിര്‍ണായകമായിരുന്നു. മാത്രമല്ല രണ്ടാം ടെസ്റ്റില്‍ പ്ലെയര്‍ ഓഫ്ദി മാച്ച് അവാര്‍ഡും ജെയ്സ്വാള്‍ നേടിയിരുന്നു.

ഇനി ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം ഒക്ടോബര്‍ ഒമ്പതിന് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലും അവസാന മത്സരം ഒക്ടോബര്‍ 12ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും നടക്കും.

Content Highlight: Yashasvi jaiswal In Double Record In 2023-2025 Test Championship

Latest Stories

We use cookies to give you the best possible experience. Learn more