Sports News
ജെയ്‌സ്വാളിന് വമ്പന്‍ തിരിച്ചടി; ചാമ്പ്യന്‍സ് ട്രോഫിയിലും ആശങ്ക!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 16, 06:16 am
Sunday, 16th February 2025, 11:46 am

2025 ഫെബ്രുവരി 19നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. ദുബായിലും പാകിസ്ഥാനിലുമായാണ് ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. എല്ലാ ടീമുകളും തങ്ങളുടെ ഫൈനല്‍ സ്‌ക്വാഡ് ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്.

ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന് പകരം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഇടം നേടിയത്. ഇതോടെ ജെയ്‌സ്വാള്‍ യാത്ര ചെയ്യാത്ത റിസര്‍വ് താരങ്ങളില്‍ ഒരാളായിട്ടാണ് ഇടം നേടിയത്. ദുബായിലോക്ക് യാത്ര ചെയ്യാത്ത മറ്റ് രണ്ട് താരങ്ങള്‍ പേസര്‍ മുഹമ്മദ് സിറാജും ശിവം ദുബെയുമാണ്. ഇതോടെ രഞ്ജി ട്രോഫിയില്‍ കളിക്കുകയായിരുന്നു ജെയ്‌സ്വാള്‍.

എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രഞ്ജി ട്രോഫിയില്‍ നിന്നും യുവ താരം പുറത്തായിരിക്കുകയാണ്. മുംബൈയ്ക്ക് വേണ്ടി കളിക്കുന്ന ജെയ്‌സ്വാള്‍ പരിക്ക് മൂലമാണ് ടൂര്‍ണമെന്റില്‍ നിന്ന് താരം പുറത്തായത്. നിലവില്‍ രഞ്ജി ട്രോഫി നിര്‍ണായകമായ സെമി ഫൈനല്‍ ഘട്ടത്തിലാണ്. മുംബൈയും വിദര്‍ഭയുമായുള്ള മത്സരം നാളെയാണ് (തിങ്കള്‍) നടക്കുന്നത്. പരിക്ക് മാറി ജെയ്‌സ്വാള്‍ പെട്ടന്ന് തന്നെ തിരികെ വരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

എന്നാല്‍ ആവശ്യം വന്നാല്‍ ചാമ്പ്യസ് ട്രോഫിയില്‍ പങ്കെടുക്കാനും ജെയ്‌സ്വാളിന് കഴിയാത്ത അവസ്ഥയാണ് നിലവില്‍. ബാക് അപ് ഓപ്ഷനിലെ പ്രധാന താരം തന്നെയാണ് ഓപ്പണര്‍ റോളില്‍ കളിക്കുന്ന ജെയ്‌സ്വാള്‍.

നിലവില്‍ എല്ലാ രാജ്യങ്ങള്‍ക്കും തങ്ങളുടെ മികച്ച താരങ്ങളെ പരിക്ക് മൂലം നഷ്ടപ്പെട്ട ഒരു ഐ.സി.സി ഇവന്റ് കൂടിയാണിത്. ഇന്ത്യയ്ക്ക് തങ്ങളുടെ വജ്രായുധമായ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ പരിക്ക് കാരണം നഷ്ടപ്പെട്ടിരുന്നു.

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി

യാത്ര ചെയ്യാത്ത പകരക്കാര്‍

യശസ്വി ജെയ്‌സ്വാള്‍, മുഹമ്മദ് സിറാജ്, ശിവം ദുബെ. ആവശ്യമുള്ളപ്പോഴെല്ലാം ഈ മൂന്ന് കളിക്കാരും ദുബായിലേക്ക് പോകും

Content Highlight: Yashasvi Jaiswal In Big Setback