ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം തുടങ്ങിയപ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സാണ് ഇന്ത്യ നേടിയത്.
ടീമിന് വേണ്ടി ഓപ്പണര്‍മാരായ യശസ്വി ജെയ്‌സ്വാളും കെ.എല്‍. രാഹുലും മികച്ച ഇന്നിങ്‌സാണ് കളിച്ചത്. രാഹുല്‍ 176 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ അടക്കം 77 റണ്‍സിനാണ് പുറത്തായത്. രണ്ടാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 25 റണ്‍സും നേടി കൂടാരം കയറി. ആദ്യ വിക്കറ്റില്‍ രാഹുലുമായി 201 റണ്‍സിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പാണ് ജെയ്‌സ്വാള്‍ നേടിയത്.
എന്നാല്‍ ജെയ്സ്വാള്‍ പെര്‍ത്തില്‍ ഐതിഹാസിക നേട്ടമാണ് ഇപ്പോള്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. നിലവില്‍ 276 പന്തില്‍ 13 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 150* റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ് ജെയ്‌സ്വാള്‍.
മിന്നും പ്രകടനത്തില്‍ ജെയ്‌സ്വാള്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇപ്പോള്‍ സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമാകാനാണ് ജെയ്‌സ്വാളിന് സാധിച്ചത്.
ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം, വയസ്, വര്‍ഷം
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 18 വയസ്, 253 ദിവസം – 1992
ഋഷബ് പന്ത് – 21 വയസ്, 91 ദിവസം, 2019
ദത്തു ഫഡ്ക്കര്‍ – 22 വയസ്, 42 ദിവസം
യശസ്വി ജെയ്‌സ്വാള്‍ – 22 വയസ്, 330 ദിവസം, 2024*
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുക്കുകയും തുടര്‍ന്ന് 150 റണ്‍സിന് ഓള്‍ ഔട്ടുമായി. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 104 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്ത് വമ്പന്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തു.
Content Highlight: Yashasvi Jaiswal Historic Record Achievement