| Monday, 26th February 2024, 7:30 pm

ദ്രാവിഡിനെയും മറികടന്നു, കോഹ്‌ലിയെ മറികടക്കാന്‍ വേണ്ടത് വെറും ഒരു റണ്‍സ്; ഇവന്‍ പലതും തകര്‍ക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

മത്സരത്തില്‍ 192 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മ 81 പന്തില്‍ 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

യുവതാരം ശുഭ്മന്‍ ഗില്‍ 124 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടി. രണ്ട് സിക്സുകളാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ധ്രുവ് ജുറെല്‍ 77 പന്തില്‍ പുറത്താവാതെ 39 റണ്‍സും യശസ്വി ജെയ്‌സ്വാള്‍ 44 പന്തില്‍ 37 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്നിങ്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യശ്വസി ജെയ്‌സ്വാള്‍ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കുകയാണിപ്പോള്‍.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുടെ റെക്കോഡിനൊപ്പമെത്താനാണ് താരത്തിന് സാധിച്ചത്. നാലാം ഇന്നിങ്സില്‍ താരം 37 റണ്‍സ് നേടിയപ്പോള്‍, 2016-17ല്‍ വിരാട് നേടിയ 655 റണ്‍സിന് ഒപ്പമെത്തുകയായിരുന്നു ജെയ്‌സ്വാള്‍.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍

യശസ്വി ജയ്സ്വാള്‍ – 655 – 2023-24ല്‍

വിരാട് കോഹ്‌ലി – 655 – 2016-17ല്‍

രാഹുല്‍ ദ്രാവിഡ് – 602 – 2002ല്‍

കരിയറിലെ ആദ്യ എട്ട് ടെസ്റ്റുകളില്‍ നിന്ന് 971 റണ്‍സ് ജെയ്‌സ്വാള്‍ നേടിയിട്ടുണ്ട്, 1210 റണ്‍സ് നേടിയ ഡോണ്‍ ബ്രാഡ്മാന് ശേഷമുള്ള മൊത്തത്തിലുള്ള രണ്ടാമത്തെ ഉയര്‍ന്ന റെക്കോഡാണിത്.

15 ഇന്നിങ്‌സുകളില്‍, 69.35 ശരാശരിയില്‍ മൂന്ന് സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും ജെയ്‌സ്വാള്‍ നേടിയിട്ടുണ്ട്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇതിനകം ഇംഗ്ലണ്ടിനെതിരെ രണ്ട് ഇരട്ട സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

Content Highlight: Yashasvi Jaiswal Equals Virat Kohli’s Record

Latest Stories

We use cookies to give you the best possible experience. Learn more