ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. രാജ്‌കോട്ടിലെ സൗരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 557 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്.
രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ ഇരട്ട സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 236 പന്തില്‍ പുറത്താവാതെ 214 റണ്‍സാണ് താരം നേടിയത്. 12 സിക്സറുകളും 14 ബൗണ്ടറികളും ആണ് ജെയ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 90.68 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ജെയ്സ്വാള്‍ സ്വന്തം പേരിലാക്കി മാറ്റിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 20 സിക്‌സുകളാണ് ഇതിനോടകം തന്നെ ജെയ്സ്വാള്‍ സ്വന്തമാക്കിയത്.
ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയായിരുന്നു. 2019ൽ സൗത്ത് ആഫ്രിക്കെതിരെ നടന്ന പരമ്പരയില്‍ ആയിരുന്നു രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ആ പരമ്പരയില്‍ 19 സിക്‌സുകളാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങള്‍
(താരം, സിക്‌സുകളുടെ എണ്ണം, എതിരാളികള്‍ എന്നീ ക്രമത്തില്‍)
യശ്വസി ജെയ്വാള്‍-20-ഇംഗ്ലണ്ട്
രോഹിത് ശര്‍മ-19- സൗത്ത് ആഫ്രിക്ക
ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍-15-ബംഗ്ലാദേശ്
ബെന്‍സ്റ്റോക്‌സ്-15- സൗത്ത് ആഫ്രിക്ക
ജെയ്സ്വാളിന് പുറമെ ഇന്ത്യന്‍ ബാറ്റിങ്ങില്‍ ശുഭ്മന്‍ ഗില്‍ 151 പന്തില്‍ 91 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളും ആണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
സര്‍ഫറാസ് ഖാനും മികച്ച പ്രകടനമാണ് നടത്തിയത്. 72 പന്തില്‍ 68 റണ്‍സ് ആണ് സര്‍ഫറാസ് നേടിയത്. ആറ് ഫോറുകളും മൂന്ന് സിക്സുമാണ് താരം നേടിയത്.
Content Highlight: Yashasvi Jaiswal create a new record