ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിച്ചിരിക്കുകയാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 219-7 എന്ന നിലയിലാണ്.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ യശ്വസി ജെയ്‌സ്വാള്‍ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 117 പന്തില്‍ 7 3 റണ്‍സ് നേടിയായിരുന്നു ജെയ്സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനം. എട്ട് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ 600+ റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്. ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡുമാണ്.
ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ ഷോയിബ് ബഷീര്‍ നാല് വിക്കറ്റും ടോം ഹാര്‍ട്‌ലി രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
അതേസമയം ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്താവുകയായിരുന്നു. ഇംഗ്ലീഷ് ബാറ്റിങ്ങില്‍ ജോ റൂട്ട് 274 പന്തില്‍ പുറത്താവാതെ 122 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. പത്ത് ഫോറുകളാണ് റൂട്ടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഒല്ലി റോബിന്‍സണ്‍ 96 പന്തില്‍ 58 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
ഇന്ത്യന്‍ ബൗളിങ്ങില്‍ രവീന്ദ്ര ജഡേജ നാല് വിക്കറ്റും ആകാശ് ദീപ് മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
Content Highlight: Yashasvi Jaiswal create a new record