ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം റാഞ്ചിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മത്സരത്തില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് യശ്വസി ജെയ്‌സ്വാള്‍ നടത്തിയത്.
ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ജെയ്സ്വാളിനെ തേടിയെത്തിയത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ഇടംകയ്യന്‍ ബാറ്റര്‍ എന്ന നേട്ടമാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്.
ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയായിരുന്നു. 2007ല്‍ പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഗാംഗുലി 534 റണ്‍സായിരുന്നു നേടിയത്.
ജെയ്സ്വാളിന് പുറമെ ശുഭ്മന്‍ ഗില്‍ 65 പന്തില്‍ 38 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ ഷൊയിബ് ബഷീര്‍ മൂന്ന് വിക്കറ്റും ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഒരു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
അതേസമയം ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്താവുകയായിരുന്നു. ഇംഗ്ലീഷ് ബാറ്റിങ്ങില്‍ ജോ റൂട്ട് 274 പന്തില്‍ പുറത്താവാതെ 122 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. പത്ത് ഫോറുകളാണ് റൂട്ടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഒല്ലി റോബിന്‍സണ്‍ 96 പന്തില്‍ 58 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
ഇന്ത്യന്‍ ബൗളിങ്ങില്‍ രവീന്ദ്ര ജഡേജ നാല് വിക്കറ്റും ആകാശ് ദീപ് മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
അതേസമയം നിലവില്‍ ഇന്ത്യ 38 ഓവറില്‍ 131-4 എന്ന നിലയിലാണ്. 96 പന്തല്‍ 54 റണ്‍സുമായി ജെയ്സ്വാളും ഏഴ് പന്തില്‍ ഒരു റണ്‍സുമായി സര്‍ഫറാസ് ഖാനുമാണ് ക്രീസില്‍.
Content Highlight: Yashasvi Jaiswal breaks Sourav Ganguly record