ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ തന്റെ രണ്ടാം ഇരട്ട സെഞ്ച്വറിയും സ്വമന്തമാക്കിയിരിക്കുകയാണ്. അഞ്ച് ടെസ്റ്റ് മത്സരളടങ്ങുന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലുമായാണ് താരം ഇരട്ട സെഞ്ച്വറി നേടിയത്.
എന്നാല്‍ താരം തന്റെ കരിയറില്‍ മാത്രമല്ല ജീവിതത്തിലും വലിയ വിജയം നേടുകയാണ്. ചെറുപ്പം മുതലേ ജെയ്‌സ്വാള്‍ വളരെ കഷ്ടപ്പെട്ടാണ് ക്രിക്കറ്റില്‍ എത്തിയത്. ആസാദ് മൈതാനത്തെ ഒരു ടെന്റിലായിരുന്നു താരവും കുടുംബവും താമസിച്ചിരുന്നത്. എന്നാല്‍ കരിയറിലെ മിന്നും പ്രകടനത്തിലെ നേട്ടങ്ങളില്‍ നിന്ന് താരം അടുത്തിടെ 5.4 കോടി രൂപയുടെ അപ്പാര്‍ട്ട്‌മെന്റാണ് സ്വന്തമാക്കിയത്.
X BKC -യിലാണ് താരം അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്. ലിയാസെസ് ഫോറസിന്റെ റിപ്പോര്‍ട്ട്‌നുസരിച്ച് ബാന്ദ്ര കെട്ടിടത്തിന്റെ കിഴക്ക് വശത്ത് വിങ് ത്രിയിലെ അപ്പാര്‍ട്ട്‌മെന്റ് ജനുവരി ഏഴിനാണ് താരം രജിസ്റ്റര്‍ ചെയ്തത്.
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ പടുകൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് യശസ്വി ജെയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറിയാണ്. 236 പന്തില്‍ നിന്നും 14 ബൗണ്ടറിയും 12 സിക്‌സറുകളുമടക്കം 214 റണ്‍സാണ് താരം നേടിയത്. പുറത്താകാതെയാണ് ജെയ്‌സ്വാള്‍ തന്റെ രണ്ടാം ഇരട്ട സെഞ്ച്വറി നേടുന്നത്. 90.68 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. 90.68 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. രണ്ടാം ഇന്നിങ്‌സില്‍ 290 പന്തില്‍ നിന്ന് 209 റണ്‍സും താരം നേടിയിരുന്നു. ഒട്ടനവധി റെക്കോഡുകളും താരം ഇതിനോടകം നേടിക്കഴിഞ്ഞു.
നിലവില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് ആധിപത്യം പുലര്‍ത്തുന്നത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്‌സിലാണ് നടക്കുക.
നാലാം ടെസ്റ്റിലെ ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പതിദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.
Content Highlight: Yashasvi Jaiswal bought an apartment worth 5.4 crores