| Wednesday, 28th February 2024, 1:23 pm

31 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം; ഇംഗ്ലണ്ടിനെ അടിച്ചു തകര്‍ത്ത് ജെയ്സ്വാളും ഗില്ലും നേടിയത് ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും രോഹിത്തിനും സംഘത്തിനും സാധിച്ചു.

പരമ്പരയിലുടനീളം ഇന്ത്യക്കായി യുവതാരങ്ങളായ യശ്വസി ജെയ്സ്വാളും ശുഭ്മാന്‍ ഗില്ലും മികച്ച പ്രകടനമാണ് നടത്തിയത്. ജെയ്സ്വാള്‍ നാല് ടെസ്റ്റുകളിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നും രണ്ട് ഡബിള്‍ സെഞ്ചറിയും രണ്ട് അര്‍ധസെഞ്ച്വറിയുമടക്കം 651 റണ്‍സാണ് നേടിയത്.

മറുഭാഗത്ത് ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയുമടക്കം 342 റണ്‍സാണ് ഗില്‍ നേടിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇരുവരെയും തേടിയെത്തിയത്.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി 25 വയസിന് താഴെയുള്ള രണ്ട് താരങ്ങള്‍ 300+ റണ്‍സ് നേടുന്നത് ഇത് മൂന്നാം തവണയാണ്.

ഇത്തരത്തിലുള്ള നേട്ടം ആദ്യമായി സ്വന്തമാക്കിയത് ഇന്ത്യന്‍ താരങ്ങളായ കപില്‍ദേവും ദിലീപ് വെന്‍ഗ് സര്‍ക്കാറുമായിരുന്നു. 1978ലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ആയിരുന്നു ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്.

ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും വിനോദ് കംബ്ലിയുമായിരുന്നു. 1993ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു സച്ചിനും കാംബ്ലിയും ഈ നേട്ടത്തിലെത്തിയത്.

അതേസമയം മാര്‍ച്ച് ഏഴ് മുതല്‍ 11 വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കും. ധര്‍മശാലയയാണ് വേദി.

Content Highlight: Yashasvi Jaiswal and Shubman Gill great performance in test

We use cookies to give you the best possible experience. Learn more