ജെയ്സ്വാള്‍-സറഫറാസ് കൂട്ടുകെട്ടില്‍ പിറന്നത് ചരിത്രനേട്ടം; ഇതിഹാസങ്ങളെ മറികടന്ന് തലപ്പത്ത്
Cricket
ജെയ്സ്വാള്‍-സറഫറാസ് കൂട്ടുകെട്ടില്‍ പിറന്നത് ചരിത്രനേട്ടം; ഇതിഹാസങ്ങളെ മറികടന്ന് തലപ്പത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th February 2024, 8:54 pm

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ ചരിത്രവിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-1 എന്ന നിലയില്‍ മുന്നില്‍ എത്താനും രോഹിത്തിനും സംഘത്തിനും സാധിച്ചു.

മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ യശ്വസി ജെയ്സ്വാളും സര്‍ഫറാസ് ഖാനും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് ഇന്ത്യക്കായി പടുത്തുയര്‍ത്തിയത്.

രണ്ടാം ഇന്നിങ്‌സില്‍ യശ്വസി ജെയ്സ്വാള്‍ ഇരട്ട സെഞ്ച്വറി നേടി മികച്ച പ്രകടമാണ് നടത്തിയത്. 236 പന്തില്‍ 214 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ പ്രകടനം. 14 ഫോറുകളും 12 സിക്‌സുകളുമാണ് ജെയ്സ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മറുഭാഗത്ത് സര്‍ഫറാസ് ഖാന്‍ 72 പന്തില്‍ 68 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും മൂന്ന് സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഇരു താരങ്ങളെയും തേടിയെത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി 150+ റണ്‍സിന്റെ കൂട്ടുകെട്ട് നേടിയ ജോഡികളില്‍ ഏറ്റവും ഉയര്‍ന്ന റണ്‍ റേറ്റ് ഉള്ള താരങ്ങള്‍ എന്ന നേട്ടമാണ് ജെയ്സ്വാളും സര്‍ഫറാസും സ്വന്തം പേരിലാക്കി മാറ്റിയത്. 6.53 റണ്‍ റേറ്റിലാണ് ഇരു താരങ്ങളും 150+ പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ശിഖര്‍ ധവാനും മുരളി വിജയും ആയിരുന്നു. 2018ല്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ 5.86 എന്നസ് റണ്‍ റേറ്റ് ആയിരുന്നു ഇരുവരും സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റ് ഇന്ത്യയ്ക്കായി 150+ കൂട്ടുകെട്ടില്‍ ഏറ്റവും ഉയര്‍ന്ന റണ്‍ റൈറ്റ് നേടിയ ബാറ്റര്‍മാര്‍

(താരങ്ങള്‍ എതിരാളികള്‍ റണ്‍ റേറ്റ് എന്നീ ക്രമത്തില്‍)

ജെയ്സ്വാള്‍-സര്‍ഫറസ് ഖാന്‍- ഇംഗ്ലണ്ട്-6.53

ശിഖര്‍ ധവാന്‍- മുരളി വിജയ്- അഫ്ഗാനിസ്ഥാന്‍- 5.86

രവീന്ദ്ര ജഡേജ- റിഷബ് പന്ത്-ഇംഗ്ലണ്ട്-5.76

രവീന്ദ്ര ജഡേജ- വിരാട് കോഹ്‌ലി-സൗത്ത് ആഫ്രിക്ക 5.74

വീരേന്ദര്‍ സെവാഗ്- മുരളി വിജയ് – ശ്രീലങ്ക- 5.64

അതേസമയം ഫെബ്രുവരി 23 മുതല്‍ 27 വരെയാണ് പരമ്പരയിലെ നാലാം ടെസ്റ്റ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ ജെ. എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Yashasvi Jaiswal and Sarfaraz Khan Record partnership against England