കന്നഡ സിനിമാ രംഗത്തുനിന്ന് വന്ന് കെ.ജി.എഫ്. ചാപ്റ്റര്‍ വണ്‍, ടു എന്നീ സിനിമകളിലൂടെ ഇന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ട്ടിച്ച താരമാണ് യഷ്. നവീന്‍ കുമാര്‍ ഗൗഡ എന്ന് യഥാര്‍ത്ഥ പേരുള്ള താരം യഷ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
കെ.ജി.എഫ് ചാപ്റ്റര്‍ ടുവില്‍ ഹിറ്റായ നെപോട്ടിസത്തിനെ പറ്റിയുള്ള ഡയലോഗിനെ കുറിച്ചും, അതിനെ പറ്റിയുള്ള തന്റെ അഭിപ്രായവും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഫിലിം കമ്പാനിയനു നല്‍കിയ അഭിമുഖത്തിലാണ് യഷ് ഇത് പറഞ്ഞത്.
‘ആ ഡയലോഗുകള്‍ സിനിമ കുടുംബത്തില്‍ നിന്നോ സിനിമ പശ്ചാത്തലത്തില്‍ നിന്നോ വന്ന ആരെയും ഉദ്ദേശിച്ചുള്ളതല്ല. എന്നെ സംബന്ധിച്ച്
നെപ്പോട്ടിസം ഏതെങ്കിലും ആക്ടറിന്റെയോ പ്രൊഡ്യൂസറിന്റെയോ മക്കള്‍ സിനിമയിലേക്ക് വരുന്നതല്ല, മറിച്ച് അവര്‍ അത് മറ്റുള്ളവരെ താഴ്ത്തിക്കെട്ടാന്‍ ഉപയോഗിക്കുതാണ്, അഭിനയം അവരുടെ മാത്രം അവകാശവും കുത്തകയുമാണെന്ന് കരുതുമ്പോഴാണ്. അത് തെറ്റാണ്.
ഇത് എല്ലാ മേഖലകളിലും ഉണ്ട്. എന്നാല്‍ സിനിമ മറ്റുഫീല്‍ഡുകളില്‍ നിന്ന് വ്യത്യസ്തമാണ്. സിനിമ ജനകീയമായതുകൊണ്ട് ആളുകള്‍ ഇത് കണ്ടുപിടിക്കുകയും വിമര്‍ശിക്കുകയും ചെയ്യും. ഒരു രാജ്യമോ സമൂഹമോ ഉന്നതിയിലേക്ക് എത്തണമെങ്കില്‍ കഴിവിനെ പ്രോത്സാഹിപ്പിക്കണം. ഗാങ്‌സ്റ്റേഴ്‌സിന്റെ ഇടയിലും നെപ്പോട്ടിസമുണ്ട്.
സിനിമയിലെ ആ ഡയലോഗിന്റെ അര്‍ത്ഥം ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയുമോ എന്നായിരുന്നു സംശയം. പക്ഷെ അത് ഹിറ്റാവുകയും എല്ലാവരും ഇതിനെ പറ്റി സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു.
അത് പക്ഷെ ആരെയും കുറ്റം പറയാനായിരുന്നില്ല. ഓരോ വ്യക്തിക്കും പ്രചോദനം നല്‍കാനായിരുന്നു. എന്റെ കരിയറിന്റെ തുടക്കത്തില്‍ എനിക്ക് ആകെ ഉണ്ടായിരുന്നത് ആത്മവിശ്വാസവും വിഷനും മാത്രമായിരുന്നു. കുടുംബ പശ്ചാത്തലമോ അധികാരമോ ഉപയോഗിച്ച് മറ്റുള്ളവരെ ഭയപെടുത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു, നിങ്ങളുടെ കുടുംബത്തില്‍ ആരെങ്കിലും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍ അതിനെ ബഹുമാനിക്കുന്നു, പക്ഷെ മറ്റുള്ളവരെ ഭയപെടുത്താന്‍ അതിനെ ഉപയോഗിക്കരുത്,’ താരം പറഞ്ഞു.
2007ല്‍ മിനിസ്‌ക്രീന്‍ നിന്നുമാണ് യഷ് സിനിമാ ലോകത്തേക്ക് എത്തുന്നത്. മൂങ്കിനാ മനസ്സിനിട ആണ് താരത്തിന്റെ ആദ്യ ചിത്രം. കെ.ജി.എഫ് ചാപ്റ്റര്‍ 2വിന് ശേഷം മറ്റ് പ്രോജക്ടുകള്‍ ഇതുവരെ പ്രഖ്യാപിക്കാത്ത താരം ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
Content Highlight: yash talks about the nepotism dialogue in kgf chapter 2