കെ.ജി.എഫ്. എന്ന ചിത്രം കൊണ്ട് പാന്‍ ഇന്ത്യന്‍ റീച്ച് നേടിയെടുത്ത നടനാണ് യഷ്. കന്നഡ ഇന്‍ഡസ്ട്രിയിലെ ടൈര്‍ 3 നടന്മാരില്‍ നിന്ന് ഒറ്റയടിക്ക് ഇന്ത്യ മുഴുവന്‍ ആരാധകരുള്ള നടനായി യഷ് മാറി. കെ.ജി.എഫ് സീരീസും റോക്കി എന്ന കഥാപാത്രവും ഇന്ത്യയൊട്ടുക്ക് ആഘോഷമാക്കി. ആദ്യ ഭാഗം 400 കോടി നേടിയപ്പോള്‍ രണ്ടാം ഭാഗം 1000 കോടിക്കുമുകളില്‍ കളക്ഷന്‍ നേടി. കെ.ജി.എഫിന് ശേഷം യഷ് നായകനാകുന്ന ചിത്രമാണ് ടോക്‌സിക്. അതിന് ശേഷം നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തില്‍ യഷ് ഭാഗമാകും.
രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ രാവണനായാണ് യഷ് പ്രത്യക്ഷപ്പെടുന്നത്. വന്‍ ബജറ്റില്‍ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. രാമനായി രണ്‍ബീര്‍ എത്തുമ്പോള്‍ സായ് പല്ലവിയാണ് സീതയുടെ വേഷം ചെയ്യുന്നത്. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് യഷ്. സൗത്ത് ഇന്ത്യയിലെയും നോര്‍ത്ത് ഇന്ത്യയിലെയും ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി ബ്രഹ്‌മാണ്ഡ ചിത്രമാണ് നിതീഷ് ഒരുക്കുന്നതെന്ന് യഷ് പറഞ്ഞു.
സായ് പല്ലവിയെയാണ് നിതേഷ് എപ്പോഴും ആവശ്യപ്പെടുന്നതെന്നും അവരുടെ പെര്‍ഫോമന്‍സ് സംവിധായകന് വളരെയധികം ഇഷ്ടമാണെന്നും യഷ് കൂട്ടിച്ചേര്‍ത്തു. താനും രണ്‍ബീറുമെല്ലാം പിന്നീട് മാത്രമേ അദ്ദേഹത്തിന്റെ പ്രയോറിറ്റിയില്‍ വരുള്ളൂവെന്നും യഷ് പറഞ്ഞു. ആ ചിത്രത്തെ ഇന്ത്യന്‍ സിനിമ വളരെയധികം പ്രതീക്ഷയോടുകൂടിയാണ് കാത്തിരിക്കുന്നതെന്നും യഷ് പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് യഷ് ഇക്കാര്യം പറഞ്ഞത്.
‘രാമായണയുടെ ആദ്യ ഭാഗം മാത്രമേ ഷൂട്ട് പൂര്‍ത്തിയാക്കിയുള്ളൂ. ഇനി അതിന്റെ സി.ജി.ഐ ബാക്കിയുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ തിയേറ്ററിലെത്തിക്കാന്‍ സാധിക്കുള്ളൂ. എനിക്ക് കൂടുതല്‍ റോളുള്ളത് രണ്ടാം ഭാഗത്തിലാണ്. സൗത്ത് ഇന്ത്യയിലെയും നോര്‍ത്ത് ഇന്ത്യയിലെയും ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഒന്നിക്കുന്ന വലിയൊരു ചിത്രമാണ് അത്.
എന്നെയും രണ്‍ബീറിനെയും കാള്‍ നിതേഷിന്റെ പ്രധാന ചോയ്‌സ് സായ് പല്ലവിയാണ്. അവരുടെ പെര്‍ഫോമന്‍സിന്റെ വലിയൊരു ആരാധകനാണ് നിതേഷ്. ഞാനും സായ് പല്ലവിയുടെ ആരാധകനാണ്. ഞാനും രണ്‍ബീറുമൊക്കെ പിന്നീട് മാത്രമേ നിതേഷിന്റെ പ്രയോറിറ്റിയിലേക്ക് വരുള്ളൂ. ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് അത്,’ യഷ് പറയുന്നു.
Content Highlight: Yash shares the update of Ramayana Movie