ഇന്ത്യന്‍ സിനിമയിലെ റെക്കോഡുകള്‍ ഭേദിച്ചുകൊണ്ട് യഷ് നായകനായ കെ.ജി.എഫ്തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. കെ.ജി.എഫും റോക്കി ഭായിയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സംവിധായകന്‍ പ്രശാന്ത് നീലിനെ പ്രശംസിച്ച് സിനിമാ നിരൂപകരും രംഗത്തുണ്ട്.
എന്നാല്‍ പ്രശാന്ത് നീല്‍ മോശം നരേറ്ററാണെന്നും അദ്ദേഹം ആദ്യം കെ.ജി.എഫിന്റെ കഥ പറയുമ്പോള്‍ തനിക്ക് മനസിലായെന്നും യഷ് പറയുന്നു. കെ.ജി.എഫ് ചെറിയ ഭാഗമായിരുന്നു എന്നും അമ്മയെ കേന്ദ്രീകരിച്ചുള്ള കഥയാണ് തന്നോട് പറഞ്ഞതെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ യഷ് പറഞ്ഞു.
‘പ്രശാന്ത് നീല്‍ ഒരു മോശം നരേറ്ററാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് എന്തൊക്കെ ചെയ്യാനാവുമെന്ന് എല്ലാവര്‍ക്കും മനസിലായി. ആദ്യ അദ്ദേഹം എന്നോട് കഥ പറയുമ്പോള്‍ എനിക്കൊന്നും മനസിലായില്ല. പക്ഷേ അദ്ദേഹം എന്താണ് എന്നോട് പറയാന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് മനസിലായിരുന്നു. അദ്ദേഹം ഒരു ആശയം അവതരിപ്പിച്ചു.
തുടക്കത്തില്‍ കെ.ജി.എഫും അതിനെ ചുറ്റി പറ്റിയുള്ള കഥകളും വളരെ ചെറിയ ഒരു ഭാഗമായിരുന്നു. കെ.ജി.എഫ് എന്നൊരു ഇല്ലീഗല്‍ മൈനുണ്ടെന്നും അവിടെ ജനങ്ങളെ പിടിച്ചുകൊണ്ടു വന്നിരിക്കുകയാണെന്നുമൊക്കെ പറഞ്ഞു.
അമ്മയുടെ ഭാഗമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. എന്തിനാണ് ഒന്നിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. കെ.ജി.എഫിന് ഒരു വലിയ കഥയാകാനുള്ള സ്‌കോപ് ഉണ്ടായിരുന്നല്ലോ. അമ്മയെ കാണിക്കുന്നത് സിമ്പോളിക്കായിട്ടാണ്. തനിക്ക് സാധിക്കാത്ത ഒരു കാര്യം മകനെ കൊണ്ട് നടത്താനാണ് അമ്മ ആഗ്രഹിച്ചത്. അതുകൊണ്ട് ഹീറോയ്ക്ക് കടന്നു വരാന്‍ അങ്ങനെയുള്ള ചില പ്രശ്‌നങ്ങളും ഡ്രാമയും വേണം. അങ്ങനെ കെ.ജി.എഫ് വലിയ കഥയായി മാറി,’ യഷ് പറഞ്ഞു.
അതേസമയം റെക്കോഡ് കളക്ഷനാണ് കെ.ജി.എഫ് നേടിക്കൊണ്ടിരിക്കുന്നത്. റിലീസ് ദിവസം ഇന്ത്യയില്‍ നിന്നു മാത്രം 134.5 കോടിയാണ് കെ.ജി.എഫ് നേടിയത്. രണ്ടാം ദിനവും 100 കോടിക്കു മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍. ആദ്യ രണ്ട് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്നു മാത്രം 240 കോടിയാണ് കെ.ജി.എഫ് 2വിന് ലഭിച്ചത്. 2018ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ് സിനിമയുടെ രണ്ടാം ഭാഗം കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് വൈകിയത്.
Content Highlight: Yash said The story of KGF first told by Prashant Neil was not like this