നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കെ.ജി.എഫ് രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയത്. ഒറ്റ ചിത്രം കൊണ്ട് വളരെ ചെറിയ സിനിമ ഇന്‍ഡസ്ട്രിയായ സാന്‍ഡല്‍വുഡിന് ഇന്ത്യയാകെ റീച്ച് കിട്ടി. യഷ് എന്ന നടന്റെ താരമൂല്യം കുത്തനെ കൂടി.
യഷിന്റെ വളര്‍ച്ചയെ കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ കല്ലറ സാന്തേ എന്ന ചിത്രത്തിനായി യഷ് ഓട്ടോ ഒടിച്ച് പ്രമോഷന്‍ നടത്തിയിരുന്നു. 2022 ല്‍ ഒരു കൂറ്റന്‍ മാളില്‍ തന്നെ കാത്തുനില്‍ക്കുന്ന ജനാവലിയെ കാണാനെത്തുന്ന യഷിയേയും വീഡിയോയില്‍ കാണാം.
ടെലിവിഷന്‍ സീരിയലുകളിലൂടെ കരിയര്‍ ആരംഭിച്ച യഷ് 2008ല്‍ പുറത്തിറങ്ങിയ ‘മൊഗ്ഗിന മനസു’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്.
അതേസമയം കേരളമുള്‍പ്പെടെയുള്ള എല്ലാ മാര്‍ക്കറ്റുകളില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ ലഭിച്ച കെ.ജി.എഫ് ആകെ ഇന്ത്യന്‍ ഗ്രോസിലും വന്‍ കുതിപ്പാണ് നേടിയിരിക്കുന്നത്.
കന്നഡയ്‌ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഈ എല്ലാ പതിപ്പുകളില്‍ നിന്നുമായി ഇന്ത്യയില്‍ നിന്നു നേടിയ ആദ്യ ദിനത്തില്‍ നേടിയത് 14.5 കോടിയാണ്.
കേരളം ഉള്‍പ്പെടെ പല മാര്‍ക്കറ്റുകളിലും ചിത്രം റെക്കോര്‍ഡ് ഓപ്പണിംഗ് ആണ് നേടിയത്. കേരളത്തില്‍ ഒരു ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഗ്രോസ് ആണ് കെ.ജി.എഫ് ചാപ്റ്റര്‍ 2 നേടിയത്.
Then:- Drived auto for his next movie pramotion
Now :- Entire India waiting for his next movie like a hell..! @TheNameIsYash #KGFChapter2 #YashBOSS #KGF2InCinemas pic.twitter.com/71VybHVNdy— K Y C (@karthikyashcuIt) April 13, 2022
ഇതുവരെ ഈ സ്ഥാനത്ത് ഒന്നാമതുണ്ടായിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനെയാണ് കെ.ജി.എഫ് 2 മറികടന്നത്. ചിത്രം 7.48 കോടിയാണ് നേടിയതെന്നാണ് ലഭ്യമായ കണക്കുകള്‍. 7.2 കോടി ആയിരുന്നു ഒടിയന്റെ കേരള ഫസ്റ്റ് ഡേ ഗ്രോസ്.
Content Highlight: Yash’s video goes viral