| Thursday, 19th November 2015, 7:51 pm

'വല്യതന്ത'യെ ആഘോഷിക്കുന്നവരോട്, ചുംബനസമരത്തെ പിന്തുണച്ചതിന് ആരോടാണ് മാപ്പു പറയേണ്ടത്? എന്തിന്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിലെ സ്റ്റേറ്റ്-സദാചാര-മത സങ്കേതം ആഴത്തിലുള്ള സന്തോഷത്തിലാണ്. ഈ സന്തോഷത്തില്‍ ഒരേപോലെ പങ്ക് ചേരുകയാണ് ഇസ്‌ലാമിസ്റ്റുകളും, സലഫി സംഘടനകളും, ഹിന്ദുത്വരാഷ്ട്രീയവും ഇടതുപക്ഷ ചാനലുകളും. “ബിഗ്ഡാഡി” (വല്ല്യതന്ത) എന്ന് സ്റ്റേറ്റ് ഓമനപ്പേരിട്ട് വിളിച്ച പോലീസ് ഓപ്പറേഷനിലൂടെ രാഹുല്‍ പശുപാലനയും ഭാര്യ രശ്മി നായരുടെയും അറസ്റ്റ് ഒരു വലിയ വിജയാഘോഷമായി ഏറ്റെടുക്കുക മാത്രമല്ല, വ്യക്തിപരവും, അല്ലാതെയുമുള്ള അക്രമണങ്ങള്‍ അവര്‍ക്കെതിരെയും, ചുംബനസമരത്തെ അനുകൂലിച്ചവര്‍ക്കെതിരെയും തുടര്‍ന്നുകൊണ്ടിരുന്നു.



കേരളം മുഴുവനും ചര്‍ച്ച ചെയ്തതാണ് ഒ. അബ്ദുറഹിമാന്റെ ലേഖനവും, വിമര്‍ശനങ്ങളുണ്ടായപ്പോള്‍ അതിന് കൊടുത്ത, ഇപ്പോഴും വേവാതെ കിടക്കുന്ന മറുപടിയും. സ്ത്രീവിരുദ്ധവും, ദലിത്-ആദിവാസി സമൂഹങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതും, കീഴാളമുസ്‌ലീമിനെതന്നെ അപരനാക്കുകയും ചെയ്ത ലേഖകന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ ഏറ്റവും ദൃശ്യസാധ്യതകളുള്ള മുഖമാണ് എന്നുള്ളതാണ് വസ്തുത. മാത്രമല്ല അതിന്റെ ശബ്ദവും അദ്ദേഹം തന്നെയാണ് എന്ന് വ്യക്തം. പക്ഷേ ഇസ്‌ലാമിസ്റ്റുകള്‍ അവിടെ അബ്ദുറഹിമാനെ വ്യക്തിയായി ചുരുക്കുകയും, പശുപാലന്റെ സ്വകാര്യപ്രവര്‍ത്തനത്തെ, ഒരു ആശയത്തെത്തന്നെയായി വലുതാക്കി നിര്‍ത്തുകയും ചെയ്യുന്നത് വിരോധാഭാസമല്ലെങ്കില്‍ എന്താണ്?


|ഒപ്പിനിയന്‍ : ഡോ. യാസര്‍ അറഫാത്ത് പി.കെ|

കേരളത്തിലെ സ്റ്റേറ്റ്-സദാചാര-മത സങ്കേതം ആഴത്തിലുള്ള സന്തോഷത്തിലാണ്. ഈ സന്തോഷത്തില്‍ ഒരേപോലെ പങ്ക് ചേരുകയാണ് ഇസ്‌ലാമിസ്റ്റുകളും, സലഫി സംഘടനകളും, ഹിന്ദുത്വരാഷ്ട്രീയവും ഇടതുപക്ഷ ചാനലുകളും. “ബിഗ്ഡാഡി” (വല്ല്യതന്ത) എന്ന് സ്റ്റേറ്റ് ഓമനപ്പേരിട്ട് വിളിച്ച പോലീസ് ഓപ്പറേഷനിലൂടെ രാഹുല്‍ പശുപാലനയും ഭാര്യ രശ്മി നായരുടെയും അറസ്റ്റ് ഒരു വലിയ വിജയാഘോഷമായി ഏറ്റെടുക്കുക മാത്രമല്ല, വ്യക്തിപരവും, അല്ലാതെയുമുള്ള അക്രമണങ്ങള്‍ അവര്‍ക്കെതിരെയും, ചുംബനസമരത്തെ അനുകൂലിച്ചവര്‍ക്കെതിരെയും തുടര്‍ന്നുകൊണ്ടിരുന്നു. ശരീരമെന്ന പ്രതിഷേധസാധ്യതകളെപ്പറ്റിയും, ഇസ്‌ലാമികചരിത്രത്തില്‍ ശരീരത്തെ ഉപയോഗിച്ചതിന്റെ നാള്‍വഴികളെപ്പറ്റിയും, പുതിയ പ്രതിഷേധ രൂപങ്ങളോട് മുസ്ലീം സംഘടനകളുടെ നിലപാടുകളെ വിശകലനം ചെയ്ത EPW ലേഖനത്തിന്റെ പേരില്‍ എന്നോടും ചോദ്യങ്ങളുണ്ടായിരുന്നു, പല രൂപത്തില്‍.

ഈ ചോദ്യങ്ങളുടെയും, സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചകളുടെ പൊതുസ്വഭാവം ഇതാണ്; “”ഇപ്പോ എന്ത് പറയുന്നു?””, “നിങ്ങള്‍ മാപ്പ് പറയുമോ?”, “എന്താണ് നിലപാട്?” എന്നിങ്ങനെ പോകുന്നു അത്.

ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് രണ്ട് സംഘടനകളുടെ പ്രസ്താവനകളാണ്. ഒന്ന് എം.എസ്.എം, സംസ്ഥാനകമ്മിറ്റിയുടെ “”ബുദ്ധിജീവികള്‍ നിലപാട് വ്യക്തമാക്കണം”” എന്നുള്ള പ്രസ്താവനയും യുവമോര്‍ച്ചയുടെ “ബുദ്ധിജീവികള്‍ മാപ്പ് പറയണം” എന്ന ആവശ്യവുമാണ്. ഇസ്‌ലാമിസ്റ്റുകളുടെ ഫേസ്ബുക്ക് സ്റ്റാറ്റസുകളും, സലഫി ചെറുപ്പക്കാരുടെ അക്രമാസക്തമായ തെറിവിളികളും, മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ ആഘോഷങ്ങളും, ഇടതുപക്ഷ ചാനലുകളിലെ വിധിയെഴുത്തും ഇവിടെ പ്രധാനം തന്നെയാണ്.


രാഹുല്‍, രശ്മി എന്നിവര്‍ തങ്ങളുടെ നിര്‍വ്വചനങ്ങള്‍ വെച്ചുള്ള “തെറ്റ്” ചെയ്തിട്ടുണ്ടോ എന്നതിന് പകരം, സ്റ്റേറ്റിനും മുഖ്യധാരക്കുമെതിരായി ശബ്ദമുയര്‍ത്തുന്നവരെ, നിരന്തരമായി നിരീക്ഷണവിധേയമാക്കുന്ന ഒരു സംവിധാനത്തിന്റെ ഭയാനകതയെ പറ്റി ആരും വ്യാകുലപ്പെടുന്നത് കാണുന്നില്ല. പതിനഞ്ച് പേരോളം ഉണ്ട് എന്ന് പറയപ്പെടുമ്പോഴും പോലീസ് ലക്ഷ്യം വെച്ചത് ഇവര്‍ രണ്ട് പേരെതന്നെയാണ് എന്ന് വ്യക്തവുമാണ്.


ബിഗ്ഡാഡി എന്ന നല്ല പുരുഷന്‍,

“വല്യതന്ത” എന്ന് മലയാളത്തില്‍ പറയാന്‍പറ്റുന്ന പേരില്‍ നിന്ന് തന്നെ അന്വേഷിക്കേണ്ടതാണ്, പുതിയ അറസ്റ്റും, അതിന് തിരഞ്ഞെടുത്ത രീതിയും. മുഖ്യധാരയുടെ ആണ്‍വിചാരങ്ങളെയും, അധികാരത്തെയും രക്ഷകര്‍തൃമനോഭാവത്തെയും ആഴത്തില്‍ ആവാഹിക്കുന്നുണ്ട് ഈ പേര്‍. “ചെറിയ ആണത്തങ്ങളായ സമുദായ സംഘടനകള്‍ക്കും, രാഷ്ട്രീയകൂട്ടുകെട്ടുകള്‍ക്കും സാധിക്കാതെ പോയ ഒരു “ഇല്ലായ്മചെയ്യല്‍” ആണത്തത്തിന്റെ അവസാന വാക്കായ സ്റ്റേറ്റ് ചെറിയ ആണത്തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ചെയ്ത് വെക്കുകയാണ് ഇവിടെ.

സ്റ്റേറ്റിന്റെയും, ഇസ്‌ലാമിസത്തിന്റെയും, നവ-സലഫിന്റെയും, മറ്റുള്ള പക്ഷങ്ങളുടെയും വൈകാരിക അവസ്ഥകള്‍ക്ക് ആഘാതമേല്‍പ്പിച്ച “ചുംബനസമരത്തിന്റെ  സമരനായകരെ” അറസ്റ്റ് ചെയ്യുന്നതോടെ ഒരു വലിയവിജയഭാവവും ശബ്ദം പുറത്ത് വന്നിരിക്കുന്നു. അംഗീകരിപ്പെട്ട ശബ്ദങ്ങള്‍ക്കും,  മുദ്രാവാക്യങ്ങള്‍ക്കം, പ്രതിഷേധത്തിനും എതിരെ മേല്‍പ്പറഞ്ഞ എല്ലാ കക്ഷികള്‍ക്കും ഒരേ മനോഭാവമാണെന്നു ചുരുക്കം.

രാഹുല്‍, രശ്മി എന്നിവര്‍ തങ്ങളുടെ നിര്‍വ്വചനങ്ങള്‍ വെച്ചുള്ള “തെറ്റ്” ചെയ്തിട്ടുണ്ടോ എന്നതിന് പകരം, സ്റ്റേറ്റിനും മുഖ്യധാരക്കുമെതിരായി ശബ്ദമുയര്‍ത്തുന്നവരെ, നിരന്തരമായി നിരീക്ഷണവിധേയമാക്കുന്ന ഒരു സംവിധാനത്തിന്റെ ഭയാനകതയെ പറ്റി ആരും വ്യാകുലപ്പെടുന്നത് കാണുന്നില്ല. പതിനഞ്ച് പേരോളം ഉണ്ട് എന്ന് പറയപ്പെടുമ്പോഴും പോലീസ് ലക്ഷ്യം വെച്ചത് ഇവര്‍ രണ്ട് പേരെതന്നെയാണ് എന്ന് വ്യക്തവുമാണ്.


ആണധികാരത്തിന്റെയും, പാട്രിയാര്‍ക്കിയുടെയും, ഫ്യൂഡല്‍മനോഭാവത്തിന്റെയും, സവര്‍ണ്ണതയുടെയും ഗണിതങ്ങള്‍ക്കുള്ളില്‍നിന്ന് കലവികൃയ നടത്തുന്ന മതസംഘടനകളും, ഹിന്ദുത്വവും, വലതുപക്ഷരാഷ്ട്രീയവും ആവശ്യപ്പെടുന്നത് ചുംബനസമരത്തെ അനുകൂലിച്ചവര്‍ മാപ്പ് പറയണമെന്നാണ്. ഇവിടെ ഹിന്ദുത്വവും, ഇസ്‌ലാമിസവും ഒരേ ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. സദാചാരത്തിന്റെ ഭാഷ രണ്ട് പേരെയും ഇണകളാക്കി മാറ്റുന്നത് കാണാം. ഇവിടെ ചില ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് തോന്നുന്നു.


സ്റ്റേറ്റിന്റെയും മുഖ്യധാരാ രാഷ്ട്രീയ-മതസംഘടനകളുടെ സദാചാരനിലപാടുകളെ, രാഷ്ട്രീയത്തെ ധിക്കരിക്കുന്ന ഒരാളെ മാസങ്ങളോളം നിരീക്ഷിച്ച് അയാളെ “ചതിക്കുന്നതിലൂടെ” ഓപ്പറേഷന് പര്യവസാനം സംഭവിക്കുന്നത്, പോലീസിന്റെ പക്ഷപാതിത്വത്തെ പറ്റിയും, രാഷ്ട്രീയത്തേയും, വേട്ടയാടലിനെയും നിരന്തരം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നവരെപ്പോലും അലോസരപ്പെടുന്നതല്ല എന്നത് തീര്‍ച്ചയായും അത്ഭുതപ്പെടുത്തുന്നുണ്ട്.

മാത്രമല്ല ശക്തിയുള്ള “നല്ലപുരുഷ”നായി ഇവിടെ മാറുന്നത്, സംശയങ്ങളുടെ കരിനിഴലുകള്‍ ഇപ്പോഴും മാറിയിട്ടില്ലാത്ത, ഇന്നലെവരെ കേരളത്തിലെ പൊതുസമൂഹം “ചീത്തപുരുഷനായി” ചിത്രീകരിച്ച ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകുന്നത്, ആര്‍ക്കും ഒരു സംശയവും നല്‍കുന്നില്ല.

2013ല്‍ അഴിമതിയുടെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട, 2014 ല്‍ യത്തീം ഖാനകളിലെ “മനുഷ്യക്കള്ളക്കടത്തിന്റെ” പേരില്‍ മുസ്‌ലീം സംഘടനകളെ മുള്‍മുനയില്‍ നിര്‍ത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍, സദാചാരത്തിന്റെ അഗ്നിശുദ്ധിയായും, വിശുദ്ധനായും, ധാര്‍മ്മികതയുടെ തേജസ്സായും, സ്ത്രീശരീരത്തിന്റെ സംരക്ഷകനായും, പുതിയ പൂര്‍ണ്ണപുരുഷനായും അവതരിക്കുന്നത് ഒരു ചോദ്യവും ഉണ്ടാക്കുന്നില്ല. ഒരു “അസന്മാര്‍ഗ്ഗിയെ” ഇല്ലാതാക്കുന്നതോടെ “ചീത്തപുരുഷന്‍” “പുണ്യപുരുഷനായും” “വലിയ പിതാവു”മായി മാറുന്നു. ഇന്നലെവരെ കല്ലെറിഞ്ഞവര്‍ സേനപുഷ്പങ്ങള്‍ വാരിവിതറുന്നു.

ചില ചെറിയചോദ്യങ്ങള്‍

ആണധികാരത്തിന്റെയും, പാട്രിയാര്‍ക്കിയുടെയും, ഫ്യൂഡല്‍മനോഭാവത്തിന്റെയും, സവര്‍ണ്ണതയുടെയും ഗണിതങ്ങള്‍ക്കുള്ളില്‍നിന്ന് കലവികൃയ നടത്തുന്ന മതസംഘടനകളും, ഹിന്ദുത്വവും, വലതുപക്ഷരാഷ്ട്രീയവും ആവശ്യപ്പെടുന്നത് ചുംബനസമരത്തെ അനുകൂലിച്ചവര്‍ മാപ്പ് പറയണമെന്നാണ്. ഇവിടെ ഹിന്ദുത്വവും, ഇസ്‌ലാമിസവും ഒരേ ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. സദാചാരത്തിന്റെ ഭാഷ രണ്ട് പേരെയും ഇണകളാക്കി മാറ്റുന്നത് കാണാം. ഇവിടെ ചില ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് തോന്നുന്നു.


അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രധാന കണ്ണികള്‍ രണ്ട് മുസ്‌ലീങ്ങളാണ്. ഉമറും അബ്ദുള്‍ഖാദറും. ഒരാള്‍ക്ക് രണ്ടാം ഖലീഫയുടെ പേരും, മറ്റെയാള്‍ക്ക് സൂഫികളുടെ സൂഫിയുടെ പേരും. കേരളത്തിലെ മുസ്‌ലീം ജീവിതാവസ്ഥയില്‍ ഇവര്‍ ഏതെങ്കിലും ഇസ്‌ലാമിക സംഘടനയുടെ പ്രവര്‍ത്തകരോ, അനുഭാവികളോ ആകാനുള്ള സാധ്യത വളരെ ശക്തമായിട്ട് തന്നെ നിലനില്‍ക്കുന്നു. അങ്ങിനെ തിരിച്ചറിയുമ്പോള്‍ സംഘടനകള്‍ നിലപാട് വ്യക്തമാക്കി മാപ്പ് പറയുമോ? അങ്ങിനെ ആവശ്യപ്പെടുന്നത് സാംഗത്യമാണോ? അല്ല, സെക്‌സ്  മാഫിയയിലെ മുഖ്യപ്രതികള്‍ മുസ്‌ലീങ്ങള്‍ ആയതുകൊണ്ട്, മുസ്‌ലീം സമുദായം മൊത്തം നിലപാട് വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണോ?


ഒന്ന്: തീവ്രവാദം, ഭീകരവാദം തുടങ്ങിയ വിഷയങ്ങളില്‍ പോലീസിനെയും, സ്റ്റേറ്റിനെയും, മാധ്യമങ്ങളെയും സംശയത്തില്‍ മാത്രം നോക്കിക്കണ്ട, ഇര നിര്‍മ്മാണത്തിന്റെ ആഴമുള്ള ചര്‍ച്ചകള്‍ക്ക് വേദികളൊരുക്കിയ, അറസ്റ്റു ചെയ്യുന്ന സമയങ്ങളിലെ കൊറിയോഗ്രാഫികളെപ്പറ്റി വാചാലരായ സംഘടനകളും, ബുദ്ധിജീവികളും എപ്പോള്‍ മുതലാണ് പോലീസ് ഭാഷ്യം പൂര്‍ണ്ണമായി വിശ്വസിച്ചുതുടങ്ങിയത്? സവര്‍ണ്ണപക്ഷത്ത് ശത്രുവാക്കി മാറ്റി നിര്‍ത്തിയ ചാനലുകള്‍, സത്യവചനങ്ങളാകുന്നത് മറുപക്ഷത്ത്, അവര്‍ണ്ണ ശരീരമുള്ള പശുപാലന്‍ ആയത് കൊണ്ടാണോ?

രണ്ട്:  ബുദ്ധിജീവികള്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനയോട് ചോദിക്കാനുള്ളത് ഇതാണ്. ഇറാഖിലും, സിറിയയിലും, നിഗമനങ്ങള്‍ വച്ചുനോക്കുമ്പോള്‍ പാരീസിലും മനുഷ്യത്വരഹിതമായ അക്രമങ്ങള്‍ നടത്തുന്ന “ഐസ്” വഹാബി-സലഫിസത്തിന്റെ ശക്തമായ സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്ന ഭ്രാന്തന്‍മാരുടെ കൂട്ടമാണെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു.

കാപിറ്റലിസത്തിന് അതിനെ സൃഷ്ടിക്കാന്‍ കഴിഞ്ഞതിന്റെ കാരണങ്ങളിലൊന്ന് മതഭ്രാന്തിന്റെ കമ്പോളസാധ്യതകള്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ വഹാബിസത്തെയും, സലഫിസത്തെയും തള്ളിപ്പറയുവാനോ, പുനഃപരിശോധിക്കുവാനോ നിങ്ങള്‍ തയ്യാറാണോ? അതല്ല ചില വ്യക്തികള്‍ സ്വകാര്യമായി ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് നിങ്ങള്‍ക്ക് ബാധ്യതയില്ല എന്നാണ് ഉത്തരമെങ്കില്‍, ആ ഉത്തരം ഇവിടെയും പരീക്ഷിക്കാം.

മൂന്ന്: അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രധാന കണ്ണികള്‍ രണ്ട് മുസ്‌ലീങ്ങളാണ്. ഉമറും അബ്ദുള്‍ഖാദറും. ഒരാള്‍ക്ക് രണ്ടാം ഖലീഫയുടെ പേരും, മറ്റെയാള്‍ക്ക് സൂഫികളുടെ സൂഫിയുടെ പേരും. കേരളത്തിലെ മുസ്‌ലീം ജീവിതാവസ്ഥയില്‍ ഇവര്‍ ഏതെങ്കിലും ഇസ്‌ലാമിക സംഘടനയുടെ പ്രവര്‍ത്തകരോ, അനുഭാവികളോ ആകാനുള്ള സാധ്യത വളരെ ശക്തമായിട്ട് തന്നെ നിലനില്‍ക്കുന്നു. അങ്ങിനെ തിരിച്ചറിയുമ്പോള്‍ സംഘടനകള്‍ നിലപാട് വ്യക്തമാക്കി മാപ്പ് പറയുമോ? അങ്ങിനെ ആവശ്യപ്പെടുന്നത് സാംഗത്യമാണോ? അല്ല, സെക്‌സ്  മാഫിയയിലെ മുഖ്യപ്രതികള്‍ മുസ്‌ലീങ്ങള്‍ ആയതുകൊണ്ട്, മുസ്‌ലീം സമുദായം മൊത്തം നിലപാട് വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണോ?


കേരളം മുഴുവനും ചര്‍ച്ച ചെയ്തതാണ് ഒ. അബ്ദുറഹിമാന്റെ ലേഖനവും, വിമര്‍ശനങ്ങളുണ്ടായപ്പോള്‍ അതിന് കൊടുത്ത, ഇപ്പോഴും വേവാതെ കിടക്കുന്ന മറുപടിയും. സ്ത്രീവിരുദ്ധവും, ദലിത്-ആദിവാസി സമൂഹങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതും, കീഴാളമുസ്‌ലീമിനെതന്നെ അപരനാക്കുകയും ചെയ്ത ലേഖകന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ ഏറ്റവും ദൃശ്യസാധ്യതകളുള്ള മുഖമാണ് എന്നുള്ളതാണ് വസ്തുത. മാത്രമല്ല അതിന്റെ ശബ്ദവും അദ്ദേഹം തന്നെയാണ് എന്ന് വ്യക്തം. പക്ഷേ ഇസ്‌ലാമിസ്റ്റുകള്‍ അവിടെ അബ്ദുറഹിമാനെ വ്യക്തിയായി ചുരുക്കുകയും, പശുപാലന്റെ സ്വകാര്യപ്രവര്‍ത്തനത്തെ, ഒരു ആശയത്തെത്തന്നെയായി വലുതാക്കി നിര്‍ത്തുകയും ചെയ്യുന്നത് വിരോധാഭാസമല്ലെങ്കില്‍ എന്താണ്?


നാല്: കേരളത്തിലെ ഒരു പ്രമുഖ ഇസ്‌ലാമിസ്റ്റ് സംഘടനയുടെ യുവനേതാവിന്റെ രണ്ട് ദിവസം മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റ് ഓര്‍മ്മവരികയാണ്. അതില്‍ ഫ്രാന്‍സിന്റെ പതാക സാമ്രാജ്യത്വപ്രതീകവും, ഫ്രാന്‍സ് അക്രമരാജ്യവുമാണ്. അതുകൊണ്ട് തന്നെ ബോംബ് സ്‌ഫോടനങ്ങളില്‍ പ്രതിഷേധമോ, അമര്‍ഷമോ ഉണ്ടാവേണ്ടതില്ല എന്ന് മാത്രമല്ല മുസ്‌ലീമെന്ന നിലയില്‍ മാപ്പ് പറയേണ്ടതില്ല എന്നും വ്യക്തമാക്കുന്നു.

അങ്ങിനെയെങ്കില്‍ ഒരു പ്രതിഷേധരൂപത്തിന്റെ പ്രവര്‍ത്തകനെ, ഇനിയും തെളിയിക്കപ്പെട്ടില്ലാത്ത, തെളിയിക്കപ്പെട്ടാല്‍ തന്നെയും, അയാളുടേത് മാത്രമല്ല സ്വകാര്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു നവ-പ്രതിഷേധമാര്‍ഗ്ഗത്തെ അനുകൂലിച്ചവരില്‍ നിന്ന് മാപ്പോ, ഒഴിഞ്ഞ് മാറലോ പ്രതീക്ഷിക്കുന്നത് ദുരാചാരമല്ലേ?

അഞ്ച് : കേരളം മുഴുവനും ചര്‍ച്ച ചെയ്തതാണ് ഒ. അബ്ദുറഹിമാന്റെ ലേഖനവും, വിമര്‍ശനങ്ങളുണ്ടായപ്പോള്‍ അതിന് കൊടുത്ത, ഇപ്പോഴും വേവാതെ കിടക്കുന്ന മറുപടിയും. സ്ത്രീവിരുദ്ധവും, ദലിത്-ആദിവാസി സമൂഹങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതും, കീഴാളമുസ്‌ലീമിനെതന്നെ അപരനാക്കുകയും ചെയ്ത ലേഖകന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ ഏറ്റവും ദൃശ്യസാധ്യതകളുള്ള മുഖമാണ് എന്നുള്ളതാണ് വസ്തുത. മാത്രമല്ല അതിന്റെ ശബ്ദവും അദ്ദേഹം തന്നെയാണ് എന്ന് വ്യക്തം. പക്ഷേ ഇസ്‌ലാമിസ്റ്റുകള്‍ അവിടെ അബ്ദുറഹിമാനെ വ്യക്തിയായി ചുരുക്കുകയും, പശുപാലന്റെ സ്വകാര്യപ്രവര്‍ത്തനത്തെ, ഒരു ആശയത്തെത്തന്നെയായി വലുതാക്കി നിര്‍ത്തുകയും ചെയ്യുന്നത് വിരോധാഭാസമല്ലെങ്കില്‍ എന്താണ്?

ആറ്: സാമൂഹ്യമാധ്യമങ്ങളില്‍ അറസ്റ്റിനെ ആഘോഷിക്കുന്ന മുസ്‌ലീം ലീഗിന്റെ പ്രവര്‍ത്തകരോടും, ചില നേതാക്കളോടും ചോദിക്കാനുള്ളത് ഇതാണ്. ലീഗിന്റെ ഒരു കാലത്തെ ഏറ്റവും ശക്തനായ നേതാവിന്റെ സ്വകാര്യതകളില്‍ സ്റ്റേറ്റും, പോലീസും, മാധ്യമങ്ങളും വലിഞ്ഞുകയറി അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം ഉണ്ടായപ്പോള്‍, പാര്‍ട്ടിപിരിച്ചുവിടണമെന്ന് ബോധമുള്ള ആരെങ്കിലും ആവശ്യപ്പെട്ടതായ് അറിയുമോ?

അടുത്തപേജില്‍ തുടരുന്നു


മാപ്പ് ചോദിക്കുവാന്‍ ആജ്ഞാപിച്ച യുവമോര്‍ച്ചയോട് ചോദിക്കുന്നത് ഇതാണ്. മായെഗാന്‍, സംത്സോത മുതല്‍ ദാദ്രിവരെയുള്ള ക്രൂരതകളില്‍ നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ ശക്തമായ വക്താക്കളും, അനുഭാവികളും ഉള്ളതായി കോടതികള്‍ കണ്ടെത്തിക്കഴിഞ്ഞതാണ്. പലരും സംശയിക്കപ്പെട്ടിട്ടുണ്ട്, അറസ്റ്റിലായിട്ടുണ്ട്. നിങ്ങളുയര്‍ത്തിപ്പിടിക്കുന്ന ദേശീയതയുടെ രാഷ്ട്രീയത്തിന്റെ പേരിലായതുകൊണ്ട്, ചെറിയൊരു മാപ്പെങ്കിലും എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?  അവര്‍ സ്വീകാര്യമായി ചെയ്തത് അവരുടേത് മാത്രം ബാധ്യതയാണെന്നാണോ വെപ്പ്?


ഉത്തരവാദപ്പെട്ട ഏതെങ്കിലും നേതാവോ, പത്രമോ കേരളത്തോടോ, മുസ്‌ലീങ്ങളോട് മാത്രമായോ മാപ്പ് പറഞ്ഞിട്ടുണ്ടോ. ലീഗ് എന്ന പ്രസ്ഥാനത്തിന്റെ മുഖ്യ അജണ്ട തന്നെ, ആ നേതാവ് സ്വകാര്യമായ് ചെയ്ത “കുറ്റകൃത്യം” സമുദായത്തിനുള്ളില്‍ വ്യാപകമാക്കുകയാണ് എന്ന് ആരെങ്കിലും ആരോപിച്ചിട്ടുണ്ടോ. പാര്‍ട്ടി-നേതാവിന്റെ സ്വകാര്യത എന്നിവയെ അന്ന് രണ്ട് തരത്തില്‍ തന്നെകണ്ട നിങ്ങള്‍ ഇവിടെമാത്രം എന്തുകൊണ്ട് വ്യത്യസ്ഥമാകുന്നു?

ഏഴ്: മാപ്പ് ചോദിക്കുവാന്‍ ആജ്ഞാപിച്ച യുവമോര്‍ച്ചയോട് ചോദിക്കുന്നത് ഇതാണ്. മായെഗാന്‍, സംത്സോത മുതല്‍ ദാദ്രിവരെയുള്ള ക്രൂരതകളില്‍ നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ ശക്തമായ വക്താക്കളും, അനുഭാവികളും ഉള്ളതായി കോടതികള്‍ കണ്ടെത്തിക്കഴിഞ്ഞതാണ്. പലരും സംശയിക്കപ്പെട്ടിട്ടുണ്ട്, അറസ്റ്റിലായിട്ടുണ്ട്. നിങ്ങളുയര്‍ത്തിപ്പിടിക്കുന്ന ദേശീയതയുടെ രാഷ്ട്രീയത്തിന്റെ പേരിലായതുകൊണ്ട്, ചെറിയൊരു മാപ്പെങ്കിലും എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?  അവര്‍ സ്വീകാര്യമായി ചെയ്തത് അവരുടേത് മാത്രം ബാധ്യതയാണെന്നാണോ വെപ്പ്?

എട്ട്: കൂട്ടക്കൊല നടത്തിയതില്‍ സ്റ്റാലിന്‍ ഭാഗമായതുകൊണ്ട് കമ്മ്യൂണിസത്തിനോ, ഗോഥ്‌സെക്ക് ബീജാവാഹം നടത്തിയതുകൊണ്ട് ഹിന്ദുമഹാസഭക്കോ, അടിയന്തിരാവസ്ഥയും, സിഖ്കലാപങ്ങളും ഉണ്ടായതുകൊണ്ട് കോണ്‍ഗ്രസ്സിനോ, റോധ്രയും, ദാദ്രിയും നടന്നതുകൊണ്ട് ബി.ജി.പിക്കോ, നൂറുകണക്കിന് ദര്‍ഗ്ഗകള്‍ തകര്‍ക്കുകയും, ഗോത്രവര്‍ഗ്ഗക്കാരെ കൊന്നൊടുക്കുകയും ചെയ്ത വഹാബിസത്തിനോ, വിഭജനം സാധ്യമാക്കിയ ജിന്നഭാഗമായ മുസ്ലീം ലീഗിനോ ഇല്ലാത്ത മാപ്പുപറച്ചിലിന്റെ ബാധ്യത, തികച്ചും അക്രമരഹിതവും, നൂതനവുമായ ഒരു പ്രതിഷേധ ആശയത്തെ അനുകൂലിച്ചവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഫാസിസത്തിന്റെ ഒളിഞ്ഞു കിടക്കുന്ന ഉപാധികള്‍ തന്നെയല്ലെങ്കില്‍ പിന്നെ എന്താണ്?


ചുംബനസമരം ഇന്ത്യയിലെ സമര-ചരിത്രത്തില്‍ ഐതിഹാസികമായ മാനം കൈവരിച്ച ഒരാശയമാണ്. സ്റ്റേറ്റും, എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും, മാധ്യമ സിന്റിക്കറ്റുകളും, മതമാഫിയകളും ഒരു ഭാഗത്തും, അധികാരവും, ആളും, ശക്തിയുമില്ലാത്ത എന്നാല്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പും, വ്യക്തിത്വവും, കര്‍തൃത്വവും തിരിച്ചറിഞ്ഞ, രാഷ്ട്രീയ തിരിച്ചറിവുള്ള ഒരു ചെറുസമൂഹം മറ്റെഭാഗത്തും നിലയുറപ്പിച്ചപ്പോള്‍ ലോകം ശ്രദ്ധിക്കുക തന്നെയായിരുന്നു.


ഒരുപാട് ചോദ്യങ്ങള്‍ പിന്നേയും ബാക്കിയാവുകയാണ്. ഇതിന്റെ ഉത്തരങ്ങളെല്ലാം, “മാപ്പ് പ്രതീക്ഷിക്കേണ്ട, ചോദിക്കേണ്ട, ആവശ്യമില്ല” എന്നാണെങ്കില്‍, അതില്‍ ചിലതെങ്കിലും ഇവിടെയും പരീക്ഷിക്കാം. കാരണങ്ങള്‍ പലതും വ്യത്യസ്തമാണെങ്കിലും.

ചുംബനസമരം ഇന്ത്യയിലെ സമര-ചരിത്രത്തില്‍ ഐതിഹാസികമായ മാനം കൈവരിച്ച ഒരാശയമാണ്. സ്റ്റേറ്റും, എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും, മാധ്യമ സിന്റിക്കറ്റുകളും, മതമാഫിയകളും ഒരു ഭാഗത്തും, അധികാരവും, ആളും, ശക്തിയുമില്ലാത്ത എന്നാല്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പും, വ്യക്തിത്വവും, കര്‍തൃത്വവും തിരിച്ചറിഞ്ഞ, രാഷ്ട്രീയ തിരിച്ചറിവുള്ള ഒരു ചെറുസമൂഹം മറ്റെഭാഗത്തും നിലയുറപ്പിച്ചപ്പോള്‍ ലോകം ശ്രദ്ധിക്കുക തന്നെയായിരുന്നു.

രക്ഷാകര്‍തൃത്വവും, ആണ്‍പോരിമയും, മുദ്രകുത്തലുകളും, ഭയപ്പെടുത്തലുകളും, നിരീക്ഷണവും, ഒളിഞ്ഞുനോട്ടങ്ങളും, സദാചാരവും ഭയാനകത സൃഷ്ടിച്ചപ്പോള്‍ അതിനെതിരെ തിരിഞ്ഞുനിന്ന ചരിത്രസമയത്തിന്റെ പ്രതിഫലനങ്ങളില്‍  ഒന്ന് മാത്രമായിരുന്നു ചുംബനസമരം. സ്വീകരിക്കപ്പെട്ട മാര്‍ഗ്ഗങ്ങള്‍ ശക്തിയുപയോഗിച്ച് കൊട്ടിയടക്കുമ്പോള്‍, വ്യക്തികളുടെ ശരീരങ്ങള്‍ക്ക് പ്രതിഷേധത്തിന്റെ ഇടങ്ങള്‍ സൃഷ്ടിച്ച് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍കഴിയും എന്ന ചുംബനസമരവും അതിന് ശേഷം നടന്ന നിരവധി ശരീരപ്രതിരോധങ്ങളും കാണിച്ചു തന്നിട്ടുണ്ട്.

അവസാനമായി സമൂഹമാധ്യമങ്ങളിലെ “ഒറ്റവരി ബുദ്ധിജീവികള്‍” മനസ്സിലാക്കാതെ പോകുന്ന കാര്യം, നിര്‍മ്മിച്ചവരില്‍ നിന്നും, അല്ലെങ്കില്‍ തുടങ്ങിയവരില്‍ നിന്നും ഒരു ആശയം മുന്നോട്ട് പോകുമ്പോഴാണ് ഒരു ആശയം ഒരു പ്രസ്ഥാനമായ് മാറുന്നത്. പ്രസ്ഥാനങ്ങളുടെ  ചരിത്രത്തില്‍ പലതും അതിന്റെ നിര്‍മ്മാതാവിനെ, പ്രാരംഭകനെ, ആദ്യകാലനേതാക്കളെ, ശക്തമായി വിമര്‍ശിക്കുന്നതും കാണാന്‍ പറ്റും. തങ്ങളുടെ ആശയങ്ങള്‍ തങ്ങളുടെ പരിധിക്കപ്പുറം വളരുന്നത് കണ്ട് തങ്ങള്‍ തുടങ്ങിയതിനെ തള്ളിപ്പറഞ്ഞവരും ചരിത്രത്തില്‍ നിരവധിയുണ്ട്. അങ്ങിനെ രാഹുലിനെയും രശ്മിയെയും, കൊച്ചിയെയും, ഹൈദരബാദിനെയും, അരുന്ധതിയെയും കടന്ന് വെച്ച ക്രിയാത്മകമായ ഒരു ജനതയുടെ ബോധമാണ് ചുംബനസമരവും തുടര്‍ന്നുള്ള ശരീരപ്രതിരോധങ്ങളും, അവിടെ ആര്‍ക്കും ഉടമസ്ഥാവകാശം ഇല്ല. മറിച്ച് എല്ലാവരും അതിഥികള്‍ മാത്രമാണ്.

അതുകൊണ്ട് തന്നെ സ്റ്റേറ്റിന്റെയും, “വലിയപിതാവി”ന്റെയും, ആണത്തങ്ങളുടെയും, ഭരണഘടനയുടെയും നിര്‍വ്വചനങ്ങളില്‍ രാഹുലും രശ്മിയും കുറ്റക്കാര്‍ ആണെങ്കില്‍ തന്നെയും, ഈ സമര ആശയത്തിന് ഓരോ ദിവസവും പ്രാധാന്യം കൂടിവരികയാണെന്ന് ശക്തമായിട്ട് തന്നെ എഴുതട്ടെ.

വാല്‍കഷ്ണം: രാഹുലിന്റെ ഫേസ്ബുക്ക് പേജില്‍ ഫറൂഖ് കോളേജ്, അബ്ദുറബ്ബ്, ഇസ്‌ലാമിസ്റ്റ് സദാചാരങ്ങള്‍ എന്നിവയെ പറ്റി വന്നിട്ടുള്ള അഭിപ്രായങ്ങളും കോളേജിലും പുറത്തും നടക്കുന്ന സമരങ്ങളും അദ്ദേഹത്തിന്റെ അറസ്റ്റിനു ശേഷം ഉടനേ വന്നിട്ടുള്ള ഭീഷണികളും എല്ലാം കൂട്ടിവായിക്കാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ അത് വെറും കോണ്‍സ്പിറസി തീയറി മാത്രമാകുമോ? കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം പെട്ടെന്ന് വഴിമാറ്റേണ്ടത് ആരുടെ ആവശ്യമാണ്? ആന്വേഷണങ്ങള്‍ നമുക്കും തുടരാം.

(ഡോ. യാസര്‍ അറഫാത്ത്.പി.കെ: ഡല്‍ഹി സര്‍വ്വകലാശാല അദ്ധ്യാപകന്‍, എഴുത്തുകാരന്‍)

കൂടുതല്‍ വായനക്ക്…

ചുംബന സമര നേതാവ് പെണ്‍വാണിഭത്തിന് പിടിയില്‍ എന്ന് വെണ്ടയ്ക്ക നിരത്തുന്ന മാധ്യമങ്ങളോടും മറ്റുള്ളവരോടും

ഇപ്പോഴത്തെ അറസ്റ്റ് ഞങ്ങളുടെ പരാതിയിന്‍മേല്‍; എസ്.എഫ്.എം അഡ്മിനുമായുള്ള അഭിമുഖം

Latest Stories

We use cookies to give you the best possible experience. Learn more