Pravasi
യാര സ്‌കൂള്‍ ആരോഗ്യവാരം ആചരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 May 24, 09:21 am
Wednesday, 24th May 2017, 2:51 pm

റിയാദ് :”ചെറിയ കാല്‍വെയ്പ് ശരിയായ പാതയില്‍” എന്ന സന്ദേശത്തോടെ ആരോഗ്യപൂര്‍ണമായ ജീവിത ശൈലിയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ റിയാദിലെ യാര ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ ഹെല്‍ത്ത് വീക്ക് ആചരിച്ചു.

കെ. ജി മുതല്‍ മൂന്നാം തരം വരെയുള്ള ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ആരോഗ്യ ബോധവല്‍ ക്കരണ പരിപാടി തികച്ചും അറിവും ആസ്വാദനവും പകരുന്ന തരത്തിലുള്ളതായിരുന്നു.

പച്ച നിറത്തിലുള്ള ടി ഷര്‍ട്ട് ആണ് കുട്ടികള്‍ ആരോഗ്യ വാരം ആചരിച്ചത്. ആരോഗ്യത്തിന് ഹാനികരമാവുന്ന ഭക്ഷണ പദാര്ഥങ്ങളെയും പോഷക സമ്പൂര്‍ണ്ണമായവയെയും തിരിച്ചറിയാനും ശീലിക്കുവാനും അവസരമൊരുക്കിയപ്പോള്‍ ഹെല്‍ത്ത് വീക്ക് കാലയളവില്‍ സലാഡുകള്‍, ജ്യൂസ്, പഴങ്ങള്‍ എന്നിവ ദൈനംദിന ഭക്ഷണ ക്രമത്തിലേക് ഉള്‍പെടുത്തണ്ട വിധവും വിവിധ ഭക്ഷണ വസ്തുക്കള്‍ തയ്യാറാക്കുന്ന രീതിയും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചു.

“നല്ലത് കഴിക്കൂ”എന്ന സന്ദേശം പ്രചരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍, പ്രഭാഷണം, സ്‌കിറ്റുകള്‍ എല്ലാം അറിവ് പകരുന്നതായിരുന്നു. ക്ലാസ് ടീച്ചറന്മാരുടെ നേതൃത്വത്തില്‍ കുട്ടികള്‍ തന്നെ ഭക്ഷണം തയ്യാറാക്കിയത് മറ്റുള്ളവരെ സഹായിക്കല്‍, ടീം വര്‍ക്ക് തുടങ്ങിയവക് പ്രോത്സാഹനം കൊടുക്കുന്ന തരത്തിലുള്ളതായിരുന്നു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആസിമ സലിം, യൂ. പി. വിഭാഗം ഹെഡ്മിസ്ട്രസ് റഹ്മ അഫ്‌സല്‍, പ്രൈമറി വിഭാഗം ഹെഡ്മിസ്ട്രസ് ഷഹനാസ് ഖാന്‍, കെ. ജി. സൂപ്പര്‍വൈസര്‍ ലീല ബൈല കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്ട്ട് :ഷിബു ഉസ്മാന്‍, റിയാദ്