Film News
ഗുണ്ട മാത്രമല്ല, രാഷ്ട്രീയവുമുണ്ട്; കാപ്പയിലെ ആദ്യഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 16, 12:16 pm
Friday, 16th December 2022, 5:46 pm

പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാവുന്ന കാപ്പയിലെ ആദ്യഗാനം പുറത്ത്. യാമം വീണ്ടും വിണ്ണിലെ എന്ന ഗാനം സരിഗമ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. പൃഥ്വിരാജ്, അപര്‍ണ ബാലമുരളി, ആസിഫ് അലി, അന്ന ബെന്‍ എന്നിവരിലൂടെയാണ് ഗാനം കടന്നു പോകുന്നത്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റാണ് ഈണം നല്‍കിയിരിക്കുന്നത്. കപില്‍ കപിലനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിലുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ കഥയാണ് പറയുന്നത്. രണ്ട് ഗെറ്റപ്പിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ട മധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു.

കൊട്ട മധു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വയലന്‍സ് നിറച്ച് അടുത്തിടെ വന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ 22നാണ് സരിഗമയും തിയേറ്റര്‍ ഓഫ് ഡ്രീംസും ഈ ചിത്രം എത്തിക്കുന്നത്. ജിനു വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസും സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും
ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മിക്കുന്ന ചിത്രമാണ് കാപ്പ.

ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം- ജോമോന്‍ ടി. ജോണ്‍, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ചു ജെ., അസോസിയേറ്റ് ഡയറക്ടര്‍- മനു സുധാകരന്‍,
കലാസംവിധാനം- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റില്‍സ്-ഹരി തിരുമല, പി.ആര്‍.ഒ – ശബരി.

Content Highlight: Yamam Veendum Vinnile song from kaapa