യമഹ റേ സ്‌കൂട്ടറിനു തിരിച്ചുവിളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd July 2013, 1:08 pm
[]വെല്‍ഡിങ്ങിലെ അപാകത മൂലം ഹാന്‍ഡില്‍ ബാറിനു ബലക്ഷതമുള്ള 56,082 റേ സ്‌കൂട്ടറുകളെ യമഹ മോട്ടോര്‍ തിരിച്ചുവിളിയ്ക്കുന്നു. []
എന്നാല്‍ പുരുഷന്മാര്‍ക്കായി അടുത്തിടെ അവതരിപ്പിച്ച റേ സിയ്ക്ക് ഇത്തരം തകരാറില്ലെന്നു യമഹ മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കി.
തകരാറുള്ള വാഹനങ്ങളുടെ ഉടമകളെ ഫോണ്‍ അല്ലെങ്കില്‍ ഇ മെയില്‍ മുഖേന കമ്പനി വിവരം അറിയിയ്ക്കും. യമഹ സര്‍വീസ് സെന്ററില്‍ ഹാന്‍ഡില്‍ ബാര്‍ സൗജന്യമായി കമ്പനി മാറി വച്ചു കൊടുക്കും. ഇതിനു രണ്ടു മണിക്കൂര്‍ സമയം മതിയാകുമത്രേ.
റേ ഉടമകള്‍ക്ക് യമഹ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ വാഹനത്തിനു തകരാറുണ്ടോയെന്ന് നേരിട്ട് മനസിലാക്കുന്നതിനും അവസരമുണ്ട്.
വെബ്‌സൈറ്റില്‍ പതിനേഴക്ക ഷാസി / ഫ്രെയിം നമ്പര്‍ നല്‍കിയാല്‍ ഹാന്‍ഡില്‍ ബാറിനു തകരാറുണ്ടോയെന്നു തിരിച്ചറിയാം.