| Friday, 18th September 2015, 2:17 pm

യമഹ സ്പ്ലിറ്റ് സീറ്റ് എടുത്തുകളഞ്ഞു; സ്മാര്‍ട്ടായി പുതിയ R15

ഡൂള്‍ന്യൂസ് ഡെസ്‌ക്


യമഹ ആര്‍ വണ്‍ ഫൈവിന്റെ പുറകിലിരുന്ന് യാത്ര ചെയ്തവര്‍ക്കറിയാം അതിന്റെ “സുഖം.” ഏറെ നേരം പിന്നിലിരിക്കുമ്പോഴുണ്ടാകുന്ന അസഹ്യമായ നടുവേദന അസാമാന്യ ശക്തിയും മനോഹരമായ ലുക്കുമുള്ള ഈ ബൈക്കിനെ ആളുകളില്‍ നിന്നും ചിലപ്പോഴെങ്കിലു അകറ്റിയിരുന്നു. എന്നാല്‍ അതിനു പരിഹാരവുമായാണ് കമ്പനി പുതിയ വേര്‍ഷന്‍ ആര്‍ വണ്‍ ഫൈവിനെ അവതരിപ്പിക്കുന്നത്. പേര് YZF-R15 S. വില 1,14,000 രൂപ.

ഇപ്പോള്‍ നിരത്തിലോടുന്ന YZF-R15 V 2.0യില്‍ നിന്നും പുതിയ വേര്‍ഷനുള്ള ഏക വ്യത്യാസം സ്പ്ലിറ്റ് സീറ്റ് ഒഴിവാക്കി പിന്‍സീറ്റിന്റെ ഉയരം കുറച്ചിരിക്കുന്നു എന്നതാണ്. മുമ്പ് ബൈക്കോടിക്കുന്നയാളുടെ പുറത്തിരിക്കും പോലെയായിരുന്നു R15ലിരിക്കുമ്പോള്‍ തോന്നിയിരുന്നതെങ്കില്‍ പുതിയ മോഡലില്‍ പൂര്‍ണ്ണ യാത്രാസുഖമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.ഒട്ടനവധി പരാതികളായിരുന്നത്രെ ഈ സീറ്റിങ് അറേഞ്ച്‌മെന്റിനെപ്പറ്റി കമ്പനിക്ക് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്നത്.

ലുക്കില്‍ മറ്റു വലിയ മാറ്റങ്ങളൊന്നുമില്ല. പുതിയ നിറങ്ങളില്‍ ലഭ്യമാകുമെന്നു മാത്രം. എഞ്ചിന്‍ മുന്‍മോഡലിലെപ്പോലെ 150 സിസി തന്നെ. 8500 ആര്‍പിഎമ്മില്‍ 16 ബിഎച്ച്പി ശക്തി നല്‍കും. ഈ പുതിയ മോഡലിനൊപ്പം പഴയ മോഡലും ഷോറൂമുകളില്‍ ലഭ്യമാണ്. പുത്തന്‍ വണ്ടിക്ക് 500 രൂപ മാത്രമാണ് അധികം നല്‍കേണ്ടത്.

We use cookies to give you the best possible experience. Learn more