പൗരത്വ നിയമത്തിന് അനുകൂലമായി കയ്യടിക്കുന്ന 'സവര്‍ണ്ണ' ക്രിസ്ത്യാനികള്‍ ഫാസിസത്തിന്റെ ചരിത്ര പാഠം ഓര്‍ക്കണം; യാക്കോബായ സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2019, 12:50 pm
പൗരത്വ നിയമത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് യാക്കോബായ സഭ. ഫാഷിസത്തിന്റെ തേരോട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
പൗരത്വ ബില്‍ ഇന്ത്യയുടെ ഭരണഘടന തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. നിയമത്തിന് അനുകൂലമായി കയ്യടിക്കുന്ന ‘സവര്‍ണ്ണ’ ക്രിസ്ത്യാനികള്‍ ഫാസിസത്തിന്റെ ചരിത്ര പാഠം ഓര്‍ക്കണമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.