എറണാകുളം: നിയമ പരിഷ്‌കരണ സമിതിയുടെ ചര്‍ച്ച് ബില്ലിനെ പിന്തുണച്ച് യാക്കോബായ സഭ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ക്രിസ്ത്യന്‍ സഭകളിലെ ഭൂമി-സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാന്‍ ജസ്റ്റിസ് കെ.ടി തോമസ് സമിതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
“സമിതിയുടെ നിര്‍ദേശങ്ങളെ എതിര്‍ക്കുന്നവര്‍ സുതാര്യമായല്ല പ്രവര്‍ത്തിക്കുന്നതെന്ന് സംശയിച്ചാല്‍ തെറ്റ് പറയാനാകില്ല. സഭയ്ക്കകത്തെ ഇടപാടുകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന ചര്‍ച്ച് ആക്ട് മത വിശ്വാസത്തിന്‍മേലുള്ള കടന്നുകയറ്റമല്ല.”
ചര്‍ച്ച് ബില്ലിനെ എതിര്‍ക്കുന്ന ക്രിസ്ത്യന്‍ സഭകള്‍ക്കെന്താ കൊമ്പുണ്ടായെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ചോദിച്ചു. കാനന്‍ നിയമപ്രകാരമുള്ള സഭാ നടപടികള്‍ ഇഴഞ്ഞ് നീങ്ങുകയാണെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചു.
നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശക്കെതിരെ ചങ്ങനാശേരി ബിഷപ്പ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത സംയുക്ത ക്രൈസ്തവ സഭാ യോഗത്തില്‍ നിന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിട്ട് നിന്നിരുന്നു.
അതേസമയം ചര്‍ച്ച് ബില്ലിനെതിരെ കഴിഞ്ഞ ദിവസം കെ.സി.ബി.സി ഇടയലേഖനം പുറത്തിറക്കിയിരുന്നു.
ക്രൈസ്തവ സഭകളുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച് ആക്ട് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ കരട് നിയമപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ.ടി തോമസ് തയ്യാറാക്കുകയും ചെയ്തതോടെയാണ് സഭകള്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നത്.
WATCH THIS VIDEO: