| Sunday, 26th July 2015, 10:17 am

യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ സല്‍മാന്‍ഘാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ : മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്നും മേമന്റെ സഹോദരന്‍ ടൈഗര്‍ മേമനെയാണ് തൂക്കലേറ്റേണ്ടതെന്നും സല്‍മാന്‍ ഘാന്‍. തന്റെ ടിറ്റര്‍പേജില്‍ ഒരുകൂട്ടം ട്വീറ്റുകളിലൂടേയാണ് യാക്കൂബ് മേമന്റെ വധശിക്ഷാ വിധിയ്‌ക്കെതിരെ സല്‍മാന്‍ വിയോജിപ്പ് അറിയിച്ചിരിക്കുന്നത്. “ഒരു നിരപരാധിയെ തൂക്കിലേറ്റുന്നത് മാനവികതയ്ക്ക് എതിരാണ്. യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിന് പകരം ടൈഗര്‍ മേമനെയാണ് പിടികൂടി തൂക്കിലേറ്റേണ്ടത്.” സല്‍മാന്‍ ഘാന്‍ ട്വിറ്ററില്‍ കുറിയ്ക്കുന്നു.

1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ ആദ്യ വധശിക്ഷയാണ് മേമന്റേത്. സ്‌ഫോടന പരമ്പരയുടെ മുഖ്യ സുത്രധാരനാണ് മേമന്‍. 2007ലാണ് മേമനെ മുംബൈയിലെ ടാഡ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നത്. ഇതിനെതിരായ മേമന്റെ അപ്പീല്‍ മുംബൈ ഹൈക്കോടതിയും സുപ്രീം കോടതിയും പ്രസിഡന്റും തള്ളിയിരുന്നു.

1993 മാര്‍ച്ച് 12 ന് നടന്ന മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേരാണ് മരിച്ചത്. 700 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യാക്കൂബ് മേമന്റെ സഹോദരനായ ഇബ്രാഹീം മേമന്‍ എന്ന ടൈഗര്‍ മേമനെ ഇത് വരെയും പിടികൂടാനായിട്ടില്ല. ഇയാള്‍ 1993ല്‍ രാജ്യം വിട്ടതായാണ് സൂചന.

We use cookies to give you the best possible experience. Learn more