യാഹു കാണിച്ച ആറ് അബദ്ധങ്ങള്‍
Big Buy
യാഹു കാണിച്ച ആറ് അബദ്ധങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th December 2015, 12:44 pm

yahooയാഹൂ വിഭജിക്കുകയാണ്, പക്ഷേ നേരത്തെ പദ്ധതിയിട്ടതു പ്രകാരമല്ല. സംതൃപ്തരല്ലാത്ത ഷെയര്‍ ഹോള്‍ഡേഴ്‌സില്‍ നിന്നും സമ്മര്‍ദ്ദം നേരിടുന്ന കമ്പനി ഇപ്പോള്‍ ഇന്റര്‍നെറ്റ് ബിസിനസ് രംഗത്ത് ഉപോല്പന്നങ്ങളില്‍ ശ്രദ്ധയൂന്നുകയാണ്. യാഹൂ ബ്രാന്റ് നെയിമുമായി ബന്ധപ്പെട്ട എല്ലാം പുതിയ കമ്പനിയില്‍ ചേരുകയാണ്.

ഇത്തരമൊരു അവസ്ഥയിലെത്താന്‍ മാത്രം യാഹുവിനെ എവിടെയാണ് പിഴച്ചതെന്നു പരിശോധിക്കാം.

1. അനുകൂല ഘടകങ്ങളുണ്ടായിട്ടും ഗൂഗിളിനെ വാങ്ങാന്‍ പറ്റിയ 2 അവസരത്തിലും  യാഹു വിട്ടുനിന്നു. 1997 ലും 2002ലും. പിന്നീട് കണ്ടത് ഗൂഗിള്‍ വളരുന്നതും യാഹു തളരുന്നതും ആയിരുന്നു.

2. 2006 ല്‍ ഫേസ്ബുക്ക് യാഹുവിന് വില്‍ക്കാന്‍ തയ്യാറായിട്ടുള്ള നിക്ഷേപകര്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്റ്റോക്കിലെ ഇടിവ് കാരണം 1 ബില്യണ്‍ ഡോളര്‍ ഓഫറില്‍ നിന്നും 875മില്യണ്‍ ഡോളറിലെത്തി. ഇതേത്തുടര്‍ന്ന് മാര്‍ക്ക് സൂക്കര്‍ബര്‍ഗിന് ഈ ഡീലില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നു.

3. 2008ല്‍ മൈക്രോസോഫ്റ്റ് സി.ഇ.ഒയായിരുന്ന സ്റ്റീവ് ബാല്‍മര്‍ യാഹു വാങ്ങാന്‍ ശ്രമിച്ചിരുന്നു. സര്‍ച്ച് എഞ്ചിനുകളില്‍ രണ്ടാം സ്ഥാനത്തായിരുന്നു യാഹു അന്ന്. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ 44 ബില്ല്യണ്‍ ഡോളര്‍ കരാര്‍ കുറഞ്ഞുപോയെന്ന് യാഹുവിന്റെ ബോര്‍ഡ് തീരുമാനമെടുത്തു.  ഇതെ തുടര്‍ന്ന് ഡീസില്‍ നിന്നു പിന്മാറിയ മൈക്രോസോഫ്റ്റ് ബിങ് എന്ന പേരില്‍ സര്‍ച്ച് രൂപപ്പെടുത്തി.

4. ഫോട്ടോഷെയറിങ്ങ് ആപ്ലിക്കേഷന്‍ ഫ്‌ലിക്കറിനെ യാഹുവിന് നിലനിര്‍ത്താന്‍ സാധിച്ചില്ല. ഫേസ്ബുക്ക് വരുന്നതിനു മുമ്പ് ഫ് ളിക്കറായിരുന്നു ഫോട്ടോ ഷെയറിങ്ങിനുള്ള ഓണ്‍ലൈന്‍ ആപ്പ്.

5. യാഹു മിക്കപ്പോഴും പ്രവൃത്തിയില്‍ അതൊരു ടെക്ക് കമ്പനിയാണോ അല്ല, മീഡിയാ കമ്പനിയാണോ എന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു. യാഹു സ്വയം ഒരു ടെക് കമ്പനിയായി മനസിലാക്കിയിരുന്നില്ല.
മിക്കപ്പോഴും യാഹു ലാഭമുണ്ടാക്കിയത് പരസ്യങ്ങളില്‍ നി്ന്നാണ്. മീഡിയ കമ്പനികള്‍ ചെയ്യുന്നതുപോലെ. സോഫ്റ്റുവെയറുടെ സാധ്യത ഇവര്‍ ഉപയോഗപ്പെടുത്തിയില്ല.

6. യാഹുവിന് ഒരു നവീകരണം നല്‍കുന്നതില്‍ പരാജയപ്പെട്ടു.