Advertisement
Big Buy
എഫ്.ബി.ഐക്ക് വേണ്ടി കോടിക്കണക്കിന് യാഹൂ ഉപയോക്താക്കളുടെ ഇമെയിലുകള്‍ പരിശോധിച്ചതായി റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Oct 05, 10:00 am
Wednesday, 5th October 2016, 3:30 pm

 

 


ഇമെയിലുകളിലെ വിശദാംശങ്ങള്‍ ലഭ്യമാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം യാഹൂ തയ്യാറാക്കിയ കസ്റ്റം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം വഴിയാണ് പരിശോധന നടന്നതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.


സാന്‍ഫ്രാന്‍സിസ്‌കോ: സേര്‍ച്ച് എഞ്ചിന്‍ കമ്പനിയായ യാഹൂ തങ്ങളുടെ ഉപയോക്താക്കളുടെ ഇമെയില്‍ വിവരങ്ങള്‍ യു.എസ് ഇന്റലിജന്‍സിന് വേണ്ടി സൂക്ഷ്മനിരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍.

ഇമെയിലുകളിലെ വിശദാംശങ്ങള്‍ ലഭ്യമാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം യാഹൂ തയ്യാറാക്കിയ കസ്റ്റം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം വഴിയാണ് പരിശോധന നടന്നതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

യാഹു നല്‍കിയ വിവരങ്ങളനുസരിച്ച് എഫ്.ബി.ഐ കോടിക്കണക്കിന് ആളുകളുടെ ഇമെയിലുകള്‍ സൂക്ഷ്മപരിശോധക്ക് വിധേയമാക്കി. സാധാരണയായി അന്വേഷണ ഏജന്‍സികളുടെ ആവശ്യപ്രകാരമുള്ള നിശ്ചിത ഇമെയിലുകള്‍ മാത്രമേ പരിശോധിക്കാറുള്ളൂ. എന്നാല്‍ ഇതാദ്യമായാണ് മുഴുവന്‍ ഉപയോക്താക്കളുടേയും വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് എഫ്.ബി.ഐ അന്വേഷണം നടത്തിയതെന്ന് വ്യക്തമല്ല.

എന്നാല്‍ റിപ്പോര്‍ട്ടുകളോട് യാഹു ഇതുവരെ  പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഉപഭോക്താക്കളുടെ അറിവില്ലാതെ കോടിക്കണക്കിന് ഇമെയിലുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയ നടപടിക്കെതിരെ ചില നിയമനിര്‍മ്മാതാക്കളും ഡിജിറ്റല്‍ പ്രൈവസി  അഭിഭാഷകരും രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ തങ്ങള്‍ക്ക് ഇത്തരത്തിലുള്ള യാതൊരു നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ലഭിച്ചിട്ടില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി.