| Wednesday, 12th December 2012, 12:04 pm

ഇ-മെയില്‍ പരിഷ്‌കാരങ്ങളുമായി യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: മൊബൈലിലും വെബിലുമുള്ള ഇ-മെയില്‍ സംവിധാനം നവീകരിക്കാനൊരുങ്ങുകയാണ് യാഹു. ഇ-മെയില്‍ സംവിധാനത്തില്‍ പുതുമ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഈ നവീകരണത്തിന് പിന്നില്‍. []

ഇന്നത്തെ ദൈനംദിന ജീവിതത്തില്‍ ഇമെയിലുകളുടെ പ്രാധാന്യം വളരെ വലുതാണ്. അതുകൊണ്ടുതന്നെ യാഹു മെയിലില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചുവെന്ന് യാഹുവിന്റെ ചീഫ് എക്‌സിക്യൂട്ടീവ് മരീസ മേയര്‍ പറഞ്ഞു. തന്റെ ബ്ലോഗ് പോസ്റ്റിലൂടെയാണ് മരീസ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

“നിങ്ങളുടെ ഓരോ നിമിഷത്തിലും മെയിലുകള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. മെയില്‍ സൗകര്യം വേഗതയിലും എളുപ്പത്തിലും ആക്കാനും നിങ്ങള്‍ പോകുന്നിടത്തെല്ലാം ഈ സൗകര്യം ലഭ്യമാക്കാനുമാണ് ഞങ്ങള്‍ ആലോചിക്കുന്നത്.

മെയിലുകള്‍ വേഗത്തില്‍ തുറക്കാനും വളരെ പെട്ടെന്ന് തന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യാനും ഈ നവീകരണത്തിലൂടെ സാധിക്കും”.-മരീസ പറഞ്ഞു. അടുത്ത ദിവസങ്ങളിലായി ഈ നവീകരിച്ച രീതി ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

വെബ് അടിസ്ഥാനത്തിലുള്ള മെയിലുകളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. കൂടാതെ വിന്‍ഡോസ് 8, ആപ്പിള്‍, ആന്‍ഡ്രോയിഡ് മൊബൈല്‍ എന്നിവയിലും ഈ സൗകര്യം ലഭ്യമാകും. ഞങ്ങള്‍ യാഹുവിന്റെ പുതിയ വേര്‍ഷനാണ് നവീകരിക്കുന്നത്.

നിങ്ങളുടെ മെയിലുകള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കാന്‍ ഈ നവീകരണത്തിലൂടെ സാധ്യമാകും. നിങ്ങളുടെ ഇന്‍ബോക്‌സുകള്‍ വളരെ എളുപ്പത്തില്‍ നാവിഗേറ്റ് ചെയ്യാനും നിങ്ങള്‍ക്കെപ്പോഴും മെസ്സേജുകളിലെ വിവരങ്ങളായിരിക്കും പെട്ടെന്ന് അറിയേണ്ടത്. ഇനി മുതല്‍ അതിനുള്ള സൗകര്യം യാഹുവില്‍ ലഭ്യമാകും- മരീസ മേയര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more