| Thursday, 15th May 2014, 3:50 pm

മെസേജ് ആപ്പ് ബ്ലിങ്ക് യാഹു ഏറ്റെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മെസേജ അയച്ച ശേഷം സ്വയം ഡിലീറ്റ് ആകുന്ന മെസേജ് ആപ്ലിക്കേഷനായ ബ്ലിങ്ക് ഇനി യാഹുവിന് കീഴില്‍. തങ്ങളുടെ വെബ്‌സൈറ്റ് വഴി ബ്ലിങ്ക് ഔദ്യോഗികമായി ഈ വിവരം പുറത്തു വിടുകയായിരുന്നു.

ഗൂഗിളിലെ മുന്‍ ഉദോ്യാഗസ്ഥരായ കെവിന്‍ സ്റ്റീഫന്‍സ്, മിഷേല്‍ നോര്‍ഗന്‍ എന്നിവരടങ്ങുന്ന ഏഴു പേരാണ് ബ്ലിങ്കിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ ഏഴു പേരും ഇനി യാഹുവിന്റെ സ്മാര്‍ട്ട് കമ്മ്യൂണിക്കേഷനിലായിരിക്കും പ്രവര്‍ത്തിക്കുക.

സ്വാഭാവിക സംഭാഷണം പോലെയായിരിക്കണം എല്ലാ വിധ ആശയവിനിമയവും നടക്കേണ്ടത് എന്നതായിരുന്നു ബ്ലിങ്കിന്റെ വിഷന്‍. സ്വാഭാവിക സംഭാഷണം റെക്കോര്‍ഡ് ചെയ്യപ്പെടാത്തതു പോലെ റെക്കോര്‍ഡ് ചെയ്യപ്പെടാത്ത ഇലക്ട്രോണിക് സംഭാഷണത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയായിരുന്നു ബ്ലിങ്കിന്റെ വളര്‍ച്ച.

നിരവധി ഏറ്റെടുക്കലുകളിലൂടെ മെസേജിങ് രംഗം പിടിച്ചടക്കാനാണ് യാഹൂ ശ്രമിക്കുന്നത്. യാഹൂവിന്റെ സി.ഇ.ഒ ആയി മരീസ്സ മേയര്‍ ചുമതലയേറ്റെടുത്തതിനു ശേഷം 2 വര്‍ഷത്തിനുള്ളില്‍ ഇതുവരെ നാല്‍പതോളം ഏറ്റെടുക്കലുകള്‍ യാഹു നടത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more