| Sunday, 29th October 2017, 10:20 am

ഞാന്‍ എന്റെ ജോലി തുടരും: പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ല: ദളിത് പൂജാരി യദുകൃഷ്ണന്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തന്നെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യോഗക്ഷേമ സഭയും അഖില കേരള ശാന്തി യൂണിയനും നടത്തുന്ന പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് ദളിത് പൂജാരി യദുകൃഷ്ണന്‍. ജോലിയില്‍ തന്നെ തുടരുമെന്നും യദു കൃഷ്ണന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

പൂജാ കാര്യങ്ങളില്‍ വീഴ്ച വരുത്തിയെന്നും പൂജ മുടങ്ങിയെന്നുമൊക്കെയുള്ള ആക്ഷേപങ്ങള്‍ വസ്തുതാവിരുദ്ധമാണ്. ഒക്ടോബര്‍ 26 ാം തിയ്യതി പറവൂരില്‍ പോകേണ്ടതിനാല്‍ ലീവ് എടുതിക്കൊടുത്തിരുന്നു. പൂജ മുടങ്ങാതിരിക്കാന്‍ പകരം ഒരാളെ ഏര്‍പ്പാടാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അച്ഛന്‍ അപകടത്തില്‍പ്പെട്ടതിനാല്‍ പൂജയ്ക്ക് എത്താന്‍ കഴിയില്ലെന്ന് വൈകുന്നേരം അഞ്ചുമണിയോടെ എന്നെ അറിയിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് മറ്റൊരാളെ പൂജയ്ക്കായി ഏര്‍പ്പാടാക്കി. അദ്ദേഹം മറ്റൊരു ക്ഷേത്രത്തില്‍ പൂജ ചെയ്തശേഷമാണ് ഇവിടെയെത്തിയത്. അതുകൊണ്ടുതന്നെ നടതുറയ്ക്കാന്‍ അല്പം വൈകി. ഇതാണ് പൂജ മുടങ്ങിയെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.” യദു വിശദീകരിക്കുന്നു.


Also Read: ദളിത് ശാന്തി യദുകൃഷ്ണനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി യോഗക്ഷേമസഭയും അഖില കേരള ശാന്തി യൂണിയനും


ഈ സംഭവത്തിനുശേഷവും താന്‍ പതിവുപോലെ ക്ഷേത്രത്തില്‍ പോകുകയും ജീവനക്കാര്‍ പതിവുരീതിയില്‍ തന്നെ തന്നോട് ഇടപഴകുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്നും പ്രദേശവാസികളില്‍ നിന്നോ യാതൊരു എതിര്‍പ്പും നേരിട്ടിട്ടില്ലെന്നും യദു വ്യക്തമാക്കി.

യദു പൂജാ കാര്യങ്ങളില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് കഴിഞ്ഞദിവസം യോഗക്ഷേമസഭയുടെ പിന്തുണയോടെ ശാന്തി യൂണിയന്‍ രംഗത്തുവന്നിരുന്നു. യദുവിനെ ജോലിയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ശാന്തി യൂണിയന്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യദു നിലപാട് വ്യക്തമാക്കിയത്.

We use cookies to give you the best possible experience. Learn more