| Thursday, 10th August 2023, 6:55 pm

ബാംഗ്ലൂർ ഡേയ്‌സ് ഹിന്ദി റീമേക്ക് എത്തുന്നു; അനശ്വര രാജനും പ്രിയയും പ്രധാന വേഷത്തിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാംഗ്ലൂർ ഡെയ്‌സിന്റെ ഹിന്ദി റീമേക്കായ യാറിയാൻ 2ന്റെ ടീസർ പുറത്ത്. അഞ്ജലി മേനോൻ മലയാളത്തിൽ അവതരിപ്പിച്ചതിൽനിന്നും വ്യത്യസ്തമായിട്ടായിരിക്കും ചിത്രം അവതരിപ്പിക്കുന്നത്.

രാധിക റാവുവും വിനയ് സപ്രുവും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനശ്വര രാജനും പ്രിയ വാര്യരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ വാരിന ഹുസൈൻ, യാഷ് ദാസ് ഗുപ്ത, ദിവ്യ കുമാർ, പേൾ v. പുരി, മീസാൻ ജഫ്രി, ഉഷ സുബ്രഹ്മണ്യം സക്സേന എന്നിവരും പ്രധാന വേഷത്തിൽ എത്തും.

മനൻ ഭരദ്വാജ്, യോയോ ഹണി സിംഗ് എന്നിവരുടെ ഗാനങ്ങൾ ടീസറിനെ കൂടുതൽ ആകർഷകഷണീയമാക്കുന്നുണ്ട്.

റൊമാന്റിക് കോമഡി ഡ്രാമ ഴോണറിലുള്ള ചിത്രം ടി സീരിസും ചേർന്നാണ് ആണ് നിർമ്മിക്കുന്നത്. സംഗീതം മനം ഭരദ്വാജ്, ഖലീഫ, യോയോ ഹണി സിങ് എന്നിവർ നിർവഹിക്കും. ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കി. 2014ൽ റിലീസ് ചെയ്ത റൊമാന്റിക് ചിത്രം യാരിയാന്റെ സീക്വൽ ആയാണ് ചിത്രം എത്തുക. എന്നാൽ ഈ ചിത്രവുമായി രണ്ടാം ഭാഗത്തിന് യാതൊരു ബന്ധവും ഉണ്ടാകില്ലെന്ന് നിർമാതാവ് കൂടിയായ ദിവ്യ കുമാർ പറഞ്ഞിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സിൽ ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ, പാർവതി തിരുവോത്ത് എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്.

2016ൽ ബാംഗ്ലൂർ നാട്കൾ എന്ന പേരിൽ തമിഴിൽ ചിത്രം റീമേക്ക് ചെയ്തിരുന്നു. ഭാസ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ആര്യ, റാണ ദഗുബാട്ടി, ബോബി സിംഹ എന്നിവരായിരുന്നു നായകവേഷങ്ങളിൽ.

Content Highlights: Yaariyaan 2 teaser

We use cookies to give you the best possible experience. Learn more