തീവ്രവാദ ഗ്രൂപ്പില്‍ നിന്നുള്ള ഭീഷണിയും കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭീഷണിയുമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
തിരുവനന്തപുരം: കേരളത്തിലെ നാല് പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, എം.ടി രമേശ്, മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്ണദാസ് എന്നിവര്‍ക്കാണ് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ നല്‍കുന്നത്.
ജനുവരി ആദ്യവാരം മുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും. ഓരോരുത്തര്‍ക്കും 13 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് സുരക്ഷയൊരുക്കുക.
തീവ്രവാദ ഗ്രൂപ്പില്‍ നിന്നുള്ള ഭീഷണിയും കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭീഷണിയുമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
ഈ നാലുനേതാക്കള്‍ക്കുമൊപ്പം രണ്ട് സി.ഐ.എസ്.എഫ് ജവാന്മാര്‍ വീണ്ടും എപ്പോഴും ഉണ്ടാവും. വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നതിനു മുന്നോടിയായി ഈ നേതാക്കളുടെ വീടും ഓഫീസുമെല്ലാം സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് കമാന്റന്റ് പരിശോധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേന്ദ്രം വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു. അല്‍ ഉലമ എന്ന സംഘഘടനയില്‍ നിന്നും ഭീഷണിയുണ്ടെന്ന് പറഞ്ഞായിരുന്നു വെള്ളാപ്പള്ളിയ്ക്കു സുരക്ഷ നല്‍കിയത്.