| Saturday, 1st April 2023, 10:39 am

സൈലം ലേര്‍ണിങ് ആപ്പിന്റെ യൂട്യൂബ് ചാനലുകള്‍ ഹാക്ക് ചെയ്യപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൈലം ലേര്‍ണിങ് ആപ്പിന്റെ 17 ലക്ഷം കുട്ടികള്‍ പഠിക്കുന്ന യൂട്യൂബ് ചാനലുകള്‍ ഹാക്ക് ചെയ്തിരിക്കുന്നു. ബുധനാഴ്ച രാത്രി വരെയും ഈ ചാനലുകളില്‍ ക്ലാസുകള്‍ നടന്നിരുന്നു അതിനുശേഷം മാര്‍ച്ച് 30 വ്യാഴം രാവിലെ യൂട്യൂബ് ചാനലുകളുടെ ആക്‌സസ് നഷ്ടപ്പെടുകയായിരുന്നു.പുലര്‍ച്ചെ 2.58 ഓടെയാണ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്.
യൂട്യൂബില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സൈലത്തിന്റെ മെയില്‍ ഐ.ഡികളും റിക്കവറി മെയില്‍ ഐ.ഡികളും ഉപയോഗിച്ച് ചാനലിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വരികയായിരുന്നു. NEET,JEE,KEAM എന്നിവക്കായി കുട്ടികളെ സജ്ജമാക്കുന്ന എന്‍ട്രന്‍സ് ക്ലാസുകള്‍ നല്‍കുന്ന സൈലത്തിന്റെ ലക്ഷക്കണക്കിന് വരിക്കാര്‍ ഉള്ള ചാനലുകള്‍ ആണ് നഷ്ട്ടമായിരിക്കുന്നത് എന്ന് സൈലം മാനേജ്‌മെന്റ് അറിയിച്ചു .സൈലത്തിന്റെ അറിവോടെ അല്ലാതെ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന വീഡിയോകള്‍ക്ക് സൈലത്തിന് യാതൊരു തരത്തിലും ഉള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല എന്നും സൈലം മാനേജ്‌മെന്റ് അറിയിച്ചു.

content highlight: Xylem Learning App’s YouTube channels hacked

We use cookies to give you the best possible experience. Learn more