857 ഓളം പോണ്‍ വെബ്‌സൈറ്റുകളാണ് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനങ്ങളാണുണ്ടാവുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നു കയറ്റമാണെന്നും ഇന്റര്‍നെറ്റ് സെന്‍സര്‍ ഷിപ്പിന് ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ ആദ്യ ശ്രമമാണിതെന്നുമാണ് പ്രധാന വിമര്‍ശനം. ഐ.ടി ആക്റ്റ് 69 എ പ്രകാരമാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്.
ജൂണ്‍ 31നാണ് ഇക്കാര്യമറിയിച്ച് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് (ഐ.എസ്.പി) കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം നോട്ടീസ് നല്‍കിയത്. തുടര്‍ന്നാണ് ആഗസ്റ്റ് 1 മുതല്‍ രാജ്യത്ത് പോണ്‍ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് തുടങ്ങിയത്.