പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരിച്ച് പ്രമുഖ പോണ്‍ സൈറ്റായ എക്‌സ് വീഡിയോസ് രംഗത്ത്. അടുത്ത തവണ സൂക്ഷിച്ച് വോട്ട് ചെയ്യണമെന്നാണ് എക്‌സ് വീഡിയോസിന്റെ ട്വീറ്റ്. ഇന്ത്യയിലെ പോണ്‍ സൈറ്റ് നിരോധനത്തിനെതിരെ രംഗത്ത് വരുന്ന ആദ്യ പോണ്‍ വെബ്‌സൈറ്റാണ് എക്‌സ് വീഡിയോസ്.
857 ഓളം പോണ്‍ വെബ്‌സൈറ്റുകളാണ് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനങ്ങളാണുണ്ടാവുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നു കയറ്റമാണെന്നും ഇന്റര്‍നെറ്റ് സെന്‍സര്‍ ഷിപ്പിന് ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ ആദ്യ ശ്രമമാണിതെന്നുമാണ് പ്രധാന വിമര്‍ശനം. ഐ.ടി ആക്റ്റ് 69 എ പ്രകാരമാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്.
ജൂണ്‍ 31നാണ് ഇക്കാര്യമറിയിച്ച് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് (ഐ.എസ്.പി) കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം നോട്ടീസ് നല്‍കിയത്. തുടര്‍ന്നാണ് ആഗസ്റ്റ് 1 മുതല്‍ രാജ്യത്ത് പോണ്‍ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് തുടങ്ങിയത്.
Porn ban in India / XVideos blocked http://t.co/9enwlSBpKk Vote better next time!
— XVIDEOS.COM (@xvideoscom) August 3, 2015