[share]
[] ക്‌സോളോ അതിന്റെ ബഡ്ജറ്റ് എ സീരീസ് സ്മാര്‍ട്‌ഫോണ്‍ ആയ ക്‌സോളോ A510S വികസിപ്പിച്ചെടുത്തു.
കമ്പനിയുടെ വെബ്‌സൈറ്റില്‍ 7,499രൂപയ്ക്ക് ക്‌സോളോ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ A510യുടെ ലഭ്യതയെപ്പറ്റി ഇതുവരെ വിവരങ്ങളൊന്നും നല്‍കിയിട്ടില്ല.
ക്‌സോളോ A500Sന്റെ പിന്‍ഗാമിയായാണ് ക്‌സോളോ A510S വരുന്നത്. ആന്‍ഡ്രോയ്ഡ് 4.2ജെല്ലിബീനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 480X854 പിക്‌സെല്‍ റെസൊ്യൂഷനോട് കൂടിയ 4ഇഞ്ചിന്റെ ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്.
വണ്‍ ജിബി റാമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. എല്‍.ഇ.ഡി ഫ്‌ലാഷിനോട് കൂടിയ 5മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറയും 0.3മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ക്‌സോളോ A510Sലുണ്ട്.
മൈക്രോ എസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ വികസിപ്പിക്കാവുന്ന 4ജിബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ് ആണ് ഫോണിലുള്ളത്.
ബ്ലൂടൂത്ത്, ത്രീ-ജി, വൈ-ഫൈ, ജിപിഎസ്, എജിപിഎസ്, EDGE, ജിപിആര്‍എസ് തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍.
1400mAhന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. നേരത്തെ ക്‌സോളോ Q1010 സ്മാര്‍ട്‌ഫോണ്‍ 12,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്.