സോളോ X 1000 വിപണിയിലേക്ക്
Big Buy
സോളോ X 1000 വിപണിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2013, 11:28 am

[]സോളോയുടെ മൂന്നാമത്തെ ഇന്റല്‍ ബേസ്ഡ് സ്മാര്‍ട്‌ഫോണായ സോളോ X 1000 വിപണിയിലേക്ക്. 2 GHz ഇന്റല്‍ പ്രൊസസറുമായെത്തുന്ന സോളോ ലോകത്തിലെ ഏറ്റവും വേഗമേറിയ സ്മാര്‍ട്‌ഫോണ്‍ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

റബ്ബറി ബ്ലാക്ക് ഫിനിഷും കൈയ്യില്‍ നന്നായി ഒതുങ്ങുന്ന രീതിയിലുമാണ് ഫോണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. യൂണിബോഡി ഡിസൈന്‍ തന്നെ ഇതിന്റെ ഒരു പ്രത്യേകതയാണ്. []

സോളോ x1000 ല്‍ 4.7 ഇഞ്ച് ഷാര്‍പ് എച്ച് ഡി 2.5 D കേര്‍വ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഉള്ളത്. 720*1280 ആണ് റെസല്യൂഷന്‍. നാല് കപാസിറ്റീവ് ബട്ടനാണ് ഫോണില്‍ ഉള്ളത്. ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍ഡ് വിച്ച് ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഫോണിന്റെ സ്പീര്‍ പിറക് വശത്ത് താഴെയായിട്ടാണ് ഉള്ളത്. അതിന് താഴെയുള്ള ബട്ടന്‍ ഓപ്പണ്‍ ചെയ്ത് സ്പീക്കറിനെ നിയന്ത്രിക്കാവുന്നതാണ്.

ഫോണിന്റെ ഏറ്റവും അടിവശത്തുകൂടിയാണ് മൈക്രോ എസ് ഡി കാര്‍ഡും സിം കാര്‍ഡും ഫോണില്‍ ഇടുക. സിം കാര്‍ഡ് ഇടാനും പുറത്തെടുക്കാനും ട്രേ തള്ളിയാല്‍ മാത്രം മതി.

1.3 മെഗാപിക്‌സല്‍ ആണ് മുന്‍വശത്തെ ക്യാമറ. പിറകുവശത്തെ ക്യാമറ 8 മെഗാപിക്‌സലും എല്‍ ഇ ഡി ഫഌഷുണ്ട്. മുകളില്‍ നിന്നും ഇടതുവശത്തായാണ് സെന്‍സര്‍ ഉപയോഗിച്ചിരിക്കുന്നത്.

ഫോണിന്റെ താഴെ ഭാഗത്താണ് മൈക്രോ യു എസ് ബിയുടെ സ്ഥാനം. ശബ്ദ ക്രമീകരണത്തിനുള്ള സംവിധാനം ഫോണിന്റെ ഇടതുവശത്താണ് ഉള്ളത്. ഫോണിനൊപ്പം തന്നെ ചാര്‍ജറും യു എസ് ബി ക്യാബിളും ഹെഡ്‌ഫോണും ലഭിക്കും.