മൊബൈല്‍ ഫോണ്‍ രംഗത്ത് തരംഗമാകാന്‍ സോളോ കോഡ് കോര്‍ വീണ്ടും വിപണിയില്‍. 10 കെ കാറ്റഗറിയിലാണ് സോളോ ഇത്തവണ എത്തിയിരിക്കുന്നത്. []
1.2 GHz കോഡ് കോര്‍ പ്രൊസസറും 4.2 ജെല്ലിബീനുമാണ് സോളോ Q 700 ന്റെ പ്രധാന പ്രത്യേകത. 4.5 ഇഞ്ച് ഡിസ്‌പ്ലേയും 540* 960 പിക്‌സല്‍ റെസല്യൂഷനും ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.
2400 എംഎച്ച് ബാറ്ററി ലൈഫാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. Q 700 യില്‍ 4 GB ഇന്റേണല്‍ മെമ്മറിയും 1 GB റാമും ഉണ്ട്. 9,999 രൂപയാണ് ഫോണിന്റെ വില.
കാര്‍ബണ്‍ ടൈറ്റാനിയമാണ് ഫോണ്‍ കെയ്‌സില്‍ ഉപയോഗിച്ചതെങ്കിലും കുറഞ്ഞ ബാറ്ററിമതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 5 മെഗാപിക്‌സല്‍ ക്യാമറയും മുന്‍വശത്തെ ക്യാമറയില്‍ വി.ജി.എ സിസ്റ്റവുമാണ് ഉപയോഗിച്ചിരിക്കുന്നത്.
5 മെഗാപിക്‌സല്‍ ക്യാമറയില്‍ 720p വരെ വീഡിയോ റെക്കോഡ് ചെയ്യാം. സോളോ Q 700 ല്‍ പ്രൊഫൈല്‍സിനും സുരക്ഷിതത്വത്തിനുമായി പ്രീ ലോഡഡ് ആപ്പും ഉപയോഗിച്ചിട്ടുണ്ട്. ഡ്യൂവല്‍ സിമ്മാണ് സോളോ Q 700.