[] 5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയോട് കൂടിയ ക്‌സോളോ ക്യൂ3000 ഓണ്‍ലൈനില്‍ ലിസ്റ്റ് ചെയ്തു.
വിലയെക്കുറിച്ച് ഒന്നുംപറയാതെയാണ് ക്‌സോളോ ക്യു3000നെക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈന്‍ റീടെയിലറില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
ലിസ്റ്റില്‍ പറയുന്ന പ്രകാരം ക്‌സോളോ ക്യു3000 ഡ്യുവല്‍ സിം ത്രീജി ഡിവൈസ് ആണ്. ആന്‍ഡ്രോയ്ഡ് 4.2ജെല്ലി ബീനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡിവൈസിന് 5.7 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേയാണുള്ളത്.
2ജി.ബി റാമിനോട് കൂടിയ ക്വാഡ് കോര്‍ 1.ജി.എച്ച്.സെഡ് മീഡിയ ടെക് എം.ടി6589ടി യിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജി.ബി വരെ വികസിപ്പിക്കാവുന്ന 16 ജി.ബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ്, ബി.എസ്.ഐ സെന്‍സറോട് കൂടിയ 5-മെഗാപിക്‌സെല്‍ ഫ്രണ്ട് ഫേസിങ് ക്യാമറ, 13-മെഗപിക്‌സെല്‍ റിയര്‍ ക്യാമറ തുടങ്ങിയവ ക്‌സോളോ ക്യു3000 ന്റെ സവിശേഷതകളാണ്.
ത്രിജി, വൈ-ഫൈ ഹോട്‌സ്‌പോട്, മൈക്രോ യു.എസ്.ബി, യു.എസ്.ബി ഒ.ടി.ജി, എം.എച്ച്.എല്‍, ബ്ലൂടൂത്ത് 4.0 എന്നിവയാണ് ഈ ഡിവൈസില്‍ ലഭ്യമാകുന്ന കണക്ടിവിറ്റി സൗകര്യങ്ങള്‍.
2ജിയിലും ത്രീജിയിലും 21, 33 മണിക്കൂര്‍ ടോക്ടൈം നല്‍കുന്ന 4000mAhന്റെ ബാറ്ററിയാണ് ഇതിലേത്. ഫ്രീ ഫ്‌ലിപ് കവറും യു.എസ്.ബി ഒ.ടി.ജി കേബിളും ക്‌സോളോ ക്യു3000നൊപ്പം ലഭ്യമാണ്.
ഈ മാസം ആദ്യമായിരുന്നു ക്‌സോളോ ഓപസ് ക്യു1000 9,999 രൂപക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്.
ജി.എസ്.എം+ജി.എസ്.എം സപ്പോര്‍ട്ടോട് കൂടിയ ഡ്വല്‍ സിം ഫാബ്ലറ്റ് ആണ് ആന്‍ഡ്രോയ്ഡ്4.2 ജെല്ലി ബീനില്‍ പ്രവര്‍ത്തിക്കുന്ന ക്‌സോളോ ഓപസ് ക്യു1000.