[] സോളോയുടെ ഏറ്റവും പുതിയ ക്വാര്‍ഡ് കോര്‍ ഫാബ്ലറ്റിന്റെ വില ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച്ച കമ്പനിയുടെ ഔദ്യോഗിക സൈറ്റില്‍ സോളോ ക്യു2000 ഫാബ്ലറ്റിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നെങ്കിലും വില എന്ന് ലഭ്യമാകും തുടങ്ങിയ വിവരങ്ങള്‍ അന്ന് വെളിപ്പെടുത്തിയിരുന്നില്ല.
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍, ജി.എസ്.എ.ജി.എസ്.എം സപ്പോര്‍ട്ടോട് കൂടിയ ക്യു2000 ഇല്‍ ഡ്വല്‍ സിം സംവിധാനവും ഉണ്ട്.
720ഗുണം 1820 പിക്‌സെല്‍ റെസൊല്യൂഷനോട് കൂടിയ 5.5 ഇഞ്ച് ഐ.പി.എസ് ഡിസ്‌പ്ലേയോട് കൂടിയതാണ് സോളോ ക്യു2000 .
32 ജി.ബി വരെ വികസിപ്പിക്കാവുന്ന 8ജി.ബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ്, 1ജി.ബി റാം എന്നിവയും ഇതിന്റെ സവിശേഷതകളാണ്.
2മെഗാപിക്‌സെല്‍ ഫ്രണ്ട് ഫേസിങ് ക്യാമറ, ബി.എസ്.ഐ 2 സെന്‍സര്‍, ഫ്‌ലാഷ് എന്നിവയോട് കൂടിയ 13 മെഗാപിക്‌സെല്‍ ആട്ടോഫോക്കസ് ക്യാമറ, 2600mAh ബാറ്ററി തുടങ്ങിയവയും സോളോ ക്യു2000 ന്റെ സവിശേഷതകളാണ്.
സോളോ ക്യു700, സോളോ ക്യു600, സോളോ ക്യ1000, സോളോ ക്യു800, സോലോ ക്യു900 എന്നീ സ്മാര്‍ട്ട്‌ഫോണ്‍ കുടുംബത്തിലേക്കാണ് സോളോ ക്യു2000 ന്റെയും വരവ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യത്യസ്ത വിലകളിലുള്ള ഒട്ടേറെ സ്മാര്‍ട്‌ഫോണുകളാണ് സോളോ കുടുംബം പുറത്തിറക്കിയിരുന്നത്.