[share]
[] ക്‌സോളോയുടെ പുതിയ മിഡ്‌റേഞ്ച് സ്മാര്‍ട്‌ഫോണായ ക്യു1010 ഓണ്‍ലൈനില്‍ 12,998 രൂപക്ക് ലഭ്യം.
വിലയോ ലഭ്യതയോ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതെ കഴിഞ്ഞ ആഴ്ച്ചയാണ് ഫോണിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലിസ്റ്റ് ചെയ്തത്.
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീനില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സിം ഡിവൈസ് ആണിത്. 720 ഗുണം 1280 പിക്‌സെല്‍ റെസല്യൂഷനോട് കൂടിയ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേയാണ് ഇതിന്റേത്.
1.3 ജി.എച്ച്.സെഡ് ക്വാഡ് കോര്‍ മീഡിയ ടെക് എം.ടി 6582 പ്രൊസസറില്‍ വണ്‍ ജിബി റാമിനോട് കൂടിയതാണ് ഫോണ്‍. മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജി.ബി വരെ വികസിപ്പിക്കാവുന്ന 4ജി.ബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജോടെയാണ് ഫോണിന്റെ വരവ്.
എല്‍.ഇ.ഡി ഫ്‌ലാഷ്, ബി.എസ്.ഐ സെന്‍സര്‍ എന്നിവയോട് കൂടിയ 8മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറ, 2 മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ ഫോണിന്റെ സവിശേഷതകളാണ്.
ത്രീ-ജി, വൈ-ഫൈ, മൈക്രോ യു.എസ്.ബി, ബ്ലൂടൂത്ത് തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍. 2250 എം.എ.എച്ചിന്റെ ബാറ്ററിയാണ് ഫോണിലുള്ളത്.
ബ്ലാക്ക് നിറത്തിലാണ് ഫോണ്‍ ലഭിക്കുക. അടുത്തിടെയാണ് ക്‌സോളോ എ500 ക്ലബ് 7,099 രൂപക്കും ക്‌സോളോ ക്യു 1100 14,999 രൂപക്കും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.