[] ക്‌സോളോയുടെ പുതിയ ഫാബ്ലറ്റായ ഓപസ് Q1000 ഇന്ത്യന്‍ വിപണിയിലെത്തി.
ഇ.കൊമേഴ്‌സ് വെബ്‌സൈറ്റിലൂടെ മൂന്‍കൂട്ടി ബുക് ചെയ്യുന്നവര്‍ക്കാണ് ലഭിക്കുക. ഡിസംബര്‍ മൂന്നാം വാരമാണ് എസ്റ്റിമേറ്റ് റിലീസ് എന്നും ലിസ്റ്റിങില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജി.എസ്.എം+ജി.എസ്.എം സപ്പോര്‍ട്ടോട് കൂടിയ ഡ്വല്‍ സിം ഫാബ്ലറ്റ് ആണ് ആന്‍ഡ്രോയ്ഡ്4.2 ജെല്ലി ബീനില്‍ പ്രവര്‍ത്തിക്കുന്ന ക്‌സോളോ ഓപസ് Q1000.
480 ഗുണം 854 റെസൊല്യൂഷനോട് കൂടിയ 5 ഇഞ്ചിന്റെ FWVGA ഐ.പി.എസ് ഡിസ്‌പ്ലേ ആണ് ഇതിന്റേത്. 1ജി.ബി റാമിനോട് കൂടിയ 1.2ജി.എച്ച്.സെഡ് ക്വാഡ് കോര്‍ പ്രൊസസര്‍ ആണ് ഫാബ്ലറ്റിലേത്.
വി.ജി.എ ഫ്രണ്ട് ഫേസിങ് ക്യാമറ, എല്‍.ഇ.ഡി ഫ്‌ലാഷിനോട് കൂടിയ 5 മെഗാ പിക്‌സെലിന്റെ ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറ, മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജി.ബി വരെ വികസിപ്പിക്കാവുന്ന 4ജി.ബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജ്, 2000mAh ന്റെ ബാറ്ററി തുടങ്ങിയവ ക്‌സോളോ ഓപസ് Q1000 ന്റെ സവിശേഷതകളാണ്.
വൈ-ഫൈ, ജി.പി.ആര്‍.എസ്, എഡ്ജ്, ജി.പി.എസ്/എ.ജി.പി.എസ് , 3ജ് തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളും ഈ ഡിവൈസില്‍ ലഭ്യമാണ്. ഫ്‌ലിപ്കാര്‍ട്ടിലും ഫാബ്ലറ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ക്‌സോളോ Q500, ക്‌സോളോ Q600, ക്‌സോളോ Q700, ക്‌സോളോ Q800, ക്‌സോളോ Q900, ക്‌സോളോ Q1000s, ക്‌സോളോ Q2000 എന്നീ ക്‌സോളോ കുടുംബത്തിലേക്കാണ് പുതിയ ഫാബ്ലറ്റിന്റെ വരവ്.
നവംബറില്‍ ബഡ്ജറ്റ് Q സീരീസ് ഫോണ്‍ ആയ Q500 ക്‌സോളോ 7,999 രൂപക്ക് വിപണിയിലിറക്കിയിരുന്നു.