| Tuesday, 13th March 2018, 8:45 pm

റെഡ്മിയ്ക്ക് റെഡ് കാര്‍പ്പറ്റൊരുക്കി ആമസോണ്‍; ഷവോമിയുടെ റെഡ്മി 5 ഇന്ത്യയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ ഏറെ മുന്നിലുള്ള ഷവോമിയുടെ റെഡ്മി 5 ഇന്ത്യയിലെത്തുന്നു. മാര്‍ച്ച് 14 ന് റെഡ്മി 5 ആമസോണിലൂടെ ഇന്ത്യയിലെത്തും.

ആമസോണ്‍ ഇന്ത്യയുടെ എക്സ്‌ക്ലൂസീവ് ഉല്‍പ്പന്നമായിരിക്കും റെഡ്മി 5. ഫോണിന് വേണ്ടി പ്രത്യേകം പേജ് തന്നെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ആമസോണ്‍.

ഇന്ത്യയില്‍ ഏറെ സ്വീകാര്യത നേടിയ റെഡ്മി 4 സ്മാര്‍ട്ഫോണിന്റെ തുടര്‍ച്ചക്കാരനാണ് റെഡ്മി 5. നേരത്തെ തന്നെ റെഡ്മി 5 ന്റെ ടീസറുകള്‍ കമ്പനി സോഷ്യല്‍ മീഡിയവഴി പുറത്തുവിട്ടിരുന്നു. എങ്കിലും ഫോണിന്റെ പേര് പുറത്തുവിടാന്‍ കമ്പനി തയ്യാറായിരുന്നില്ല.

റെഡ്മി 5 A

ബാറ്ററി ദൈര്‍ഘ്യം വളരെ കൂടുതല്‍ ലഭിക്കുന്ന ഫോണിനെ ” കോംപാക്റ്റ് പവര്‍ഹൗസ്” എന്നാണ് ഷവോമി വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഷവോമി റെഡ്മി 5 ചൈനയില്‍ പുറത്തിറക്കിയത്.


Also Read:  സൂപ്പര്‍കപ്പ്; ബ്ലാസ്റ്റേഴ്‌സിന് ഗുഡ്‌ലക്ക് പറഞ്ഞ് ജോസേട്ടന്‍


5.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് റെഡ്മി 5.7 ന്റേത്. സ്നാപ് ഡ്രാഗണ്‍ 450 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ 2 ജിബി റാം 16 ജിബി സ്റ്റോറേജ്, 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 32 ജിബി എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് ഫോണ്‍ അവതരിക്കുന്നത്.

12 മെഗാപിക്സല്‍ റിയര്‍ ക്യാമറ, അഞ്ച് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്. 3300 mAh ന്റേതാണ് ബാറ്ററി. സ്റ്റോറേജ്, റാം സൗകര്യം അനുസരിച്ച് ഏകദേശം 8000 രൂപയ്ക്ക് മുകളിലായിരിക്കും ഇന്ത്യയില്‍ ഫോണിന് വില.

We use cookies to give you the best possible experience. Learn more