എംഐ 5 എസിലോ എംഐ നോട്ട് എസിലോ ഈ പ്രത്യേകതയുണ്ടാകുമെന്നാണ് കരുതുന്നത്. ടോപ് ലെഫ്റ്റ് കോര്‍ണറിലായാണ് ക്യാമറ വരുന്നത്.
അടുത്തതായി പുറത്തിറക്കാനിരിക്കുന്ന മോഡലില്‍ പുത്തന്‍ മാറ്റത്തിന് ഒരുങ്ങുകയാണ് ഷോമി. ക്യാമറയിലാണ് ഇത്തവണ ഷോമി പരീക്ഷണത്തിന് ഒരുങ്ങുന്നത്.
മുന്‍വശത്തും പിറകുവശത്തും രണ്ട് വീതം ക്യാമറയുമായാവും ഷോമിയുടെ അടുത്ത മോഡല്‍ ഇറങ്ങുക. സെപ്റ്റംബര്‍ 27 ന് ഈ മോഡല്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
എംഐ 5 എസിലോ എംഐ നോട്ട് എസിലോ ഈ പ്രത്യേകതയുണ്ടാകുമെന്നാണ് കരുതുന്നത്. ടോപ് ലെഫ്റ്റ് കോര്‍ണറിലായാണ് ക്യാമറ വരുന്നത്. 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 4 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഉള്ളതെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.
821 ക്വാഡ് കോര്‍ പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്. 256 ജിബിയാണ് സ്‌റ്റോറേജ്. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഷോമി പുതുതായി 4 ഇഞ്ച് മോഡലും അവരിപ്പിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
24,999 രൂപയ്ക്ക് രാജ്യത്തെ വിപണിയിലെത്തിയ ഷവോമി എംഐ 5 ന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 820 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഇതിനുള്ളത്. ഏപ്രില്‍ ആറ് മുതല്‍ വില്‍പ്പന തുടങ്ങും.
1920*1080 പിക്‌സല്‍ റസല്യൂഷനുമായി 5.15 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്!പ്ലെയാണിതിലുള്ളത്. കറുപ്പ്, ഗോള്‍ഡ്, വെളുപ്പ് തുടങ്ങിയ നിറങ്ങളില്‍ എംഐ 5 ഉപഭോക്താക്കളുടെ കൈകളിലെത്തും. 3ഡി ഗ്ലാസിലാണ് ഡിസൈന്‍. എംഐ 5 പ്രോ വേരിയന്റില്‍ 3ഡി സെറാമിക് ബോഡിയാണുള്ളത്