|

ഈ പൈസക്ക് ഞങ്ങളുടെ 5 പ്രോഡക്ട് കിട്ടും; ആപ്പിളിനെ ട്രോളി ഷവോമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏറ്റവും പുതിയ ഐഫോണ്‍ മോഡല്‍ എക്‌സ്. എസ് പുറത്തിറങ്ങിയതിന് പിന്നാലെ ആപ്പിളിനെ ട്രോളി ഷവോമി.

ഷവോമിയുടെ ഫോണ്‍, ബ്ലൂടുത്ത് ഹെഡ്‌സെറ്റ്, ലാപ്‌ടോപ്, സ്മാര്‍ട്ട് ബാന്‍ഡ് എന്നിവയെല്ലാം ചേര്‍ത്താല്‍ പോലും പുതിയ ഐഫോണ്‍ എക്‌സ്.എസിന്റെ അത്രയും തുക വരില്ല എന്നാണ് ആപ്പിളിനെ ട്രോളിക്കൊണ്ട് ഷവോമി പറഞ്ഞിരിക്കുന്നത്.


Xiaomi Mocks New Apple iPhone Models With XS, XS Max and XR Product Bundles


ഈ ഗാഡ്ജറ്റുകള്‍ എല്ലാം ചേര്‍ത്ത് എക്‌സ്. ആര്‍ സ്യൂട്ട് എന്ന പേരില്‍ ഷവോമി അവതരിപ്പിച്ചിട്ടുമുണ്ട്.

ഐഫോണ്‍ എക്‌സ് എസിന് 1269 ഡോളറാണ് വില.



ചൈനയുടെ ആപ്പിള്‍ എന്ന് അറിയപ്പെടുന്ന ഷവോമി വില കുറഞ്ഞതും, മികച്ച പ്രവര്‍ത്തന മികവുള്ളതുമായി ഫോണുകള്‍ പുറത്തിറക്കി ഇന്ത്യന്‍ വിപണി ഉള്‍പ്പെടെ പിടിച്ചെടുത്ത ബ്രാന്‍ഡാണ്.

നേരത്തെ ആപ്പിള്‍ ഐഫോണില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ ഒന്നും കമ്പനി ഉള്‍പ്പെടുത്തിയില്ലെന്ന വിമര്‍ശനം ഉപഭോക്താക്കള്‍ ഉയര്‍ത്തിയിരുന്നു. ഡ്യുവല്‍ സിം മാത്രമാണ് മോഡലില്‍ വന്ന കാര്യമായ മാറ്റം.

Video Stories