| Tuesday, 13th October 2015, 10:13 pm

ഷോമിയുടെ യു.എസ്.ബി ഫാന്‍ 249 രൂപയ്ക്ക്!

ഡൂള്‍ന്യൂസ് ഡെസ്‌ക്


കഠിനമായ ജോലികളിലേര്‍പ്പെട്ടിരിക്കുമ്പോള്‍ തല തണുപ്പിക്കാനായി ഒരു ഫാനുണ്ടായിരുന്നെങ്കില്‍ എന്ന് ചിലപ്പോഴെങ്കിലും നിങ്ങള്‍ ആഗ്രഹിച്ചിട്ടില്ലേ? ഓഫീസിലും വീട്ടിലും ഈ സൗകര്യമുണ്ടെങ്കിലും പുറത്ത് ഈ സൗകര്യം ലഭിക്കണമെന്നില്ലല്ലോ. എന്നാല്‍ ഇനി നാം എവിടെപ്പോയാലും കൂടെക്കൊണ്ടുപോകാന്‍ പറ്റിയ ഒരു ഫാന്‍ വിപണിയിലെത്തിച്ചിരിക്കുന്നു ഇന്ത്യയുടെ പ്രിയ മൊബൈല്‍ ബ്രാന്‍ഡായ ചൈനീസ് കമ്പനി ഷോമി!

ഷോമി “മി യു.എസ്.ബി ഫാന്‍” എന്നറിയപ്പെടുന്ന ഈ കുഞ്ഞു ഫാന്‍ ലാപിന്റെ യു.എസ്.ബി.പോര്‍ട്ടിലോ, പവര്‍ ബാങ്കിലോ കണക്ട് ചെയ്ത് ഉപയോഗിക്കാം. വെറും 249 രൂപയാണ് വില.

ഒരു യു.എസ്.ബി കേബിള്‍, കുഞ്ഞു മോട്ടോര്‍, അഴിച്ചു മാറ്റാവുന്ന കൊച്ചു ലീഫുകള്‍ എന്നിവയടങ്ങിയതാണ് മി യു.എസ്.ബി ഫാന്‍. വളരെക്കുറച്ച് ശബ്ദം മാത്രമേ ഈ ഇത്തിരിക്കുഞ്ഞന്‍ ഫാന്‍ ഉണ്ടാക്കൂ എന്നാണ് ഷോമി അവകാശപ്പെടുന്നത്.

ഷോമിയുടെ 5,000 mAh പവര്‍ ബാങ്കില്‍ കണക്ട് ചെയ്താല്‍ 20 മണിക്കൂര്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കാം എന്നു കമ്പനി പറയുന്നു. 10,400 mAh പവര്‍ ബാങ്കാണെങ്കില്‍ 38 മണിക്കൂര്‍ വരെയും ഫാന്‍ ഉപയോഗിക്കാം. ഇനി ഇതിലും കൂടുതല്‍ സമയം ഉപയോഗിക്കണമെങ്കില്‍ 10,400 mAh പവര്‍ബാങ്ക് ഉപയോഗിക്കാം. എങ്കില്‍ 62 മണിക്കൂര്‍ വരെ മി യു.എസ്.ബി ഫാന്‍ പ്രവര്‍ത്തിക്കുമെന്നാണ് ഷോമി പറയുന്നത്.

വൈറ്റ്,ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമായ ഫാന്‍ ഷോമിയുടെ ഒഫിഷ്യല്‍ ഇന്ത്യന്‍ വെബ്‌സൈറ്റ് വഴിയാണ് വില്‍പ്പന.

We use cookies to give you the best possible experience. Learn more