ഇന്ത്യന്‍ മൊബൈല്‍ വിപണി എതാണ്ട് പൂര്‍ണ്ണമായും വരുതിയിലാക്കിയ കമ്പനിയാണ് ഷവോമി. കുറഞ്ഞ വിലയില്‍ മെച്ചപ്പെട്ട സംവിധാനങ്ങളുള്ള സ്മാര്‍ട്ട് ഫോണൂകള്‍ വഴിയാണ് ഷവോമി വിപണിയില്‍ ഈ വിജയം നേടിയത്.
ഇപ്പോഴിതാ മറ്റ് മേഖലകളിലേക്കും ചുവട് വെയ്ക്കുകയാണ് കമ്പനി. ഷവോമി എം.ഐ നോട്ട്ബുക്ക് പ്രോ 2 എന്ന് പേരിട്ടിരിക്കുന്ന ലാപ്‌ടോപ് കമ്പനിയുടെ രണ്ടാമത്തേതാണ്. മോഡല്‍ കമ്പനി ചൈനയില്‍ പുറത്തിറക്കി.
ALSO RED: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 20കാരിയെ കുത്തിക്കൊന്നു
ഇന്റലിന്റെ എട്ടാം തലമുറ ഐ7 പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്‍ വിഡിയയുടെ 6ജിബി ഗ്രാഫിക് കാര്‍ഡുമുണ്ട്. ലാപ്‌ടോപിന് വളരെയധികം കരുത്ത് പകരുന്ന പ്രോസസറാണിത്.
എന്നാല്‍ മുന്‍ മോഡലിന് സമാനമായ ഡിസ്‌പ്ലേ ആണ് ഈ ലാപ്‌ടോപ്പിലുമുണ്ട്. 15.6ഇഞ്ചാണ് ലാപ്‌ടോപ്പിന്റെ സ്ക്രീൻ വലിപ്പം.
ഒരു ടി.ബിയാണ് ലാപ്‌ടോപ്പിന്റെ മെമ്മറി കപ്പാസിറ്റി. മികച്ച മോഡെം, മെമ്മറി കാര്‍ഡ് റീഡര്‍ എന്നിവ ലാപ്‌ടോപ്പിലുണ്ട്. 3 വാട്ടിന്റെ മികച്ച സ്പീകറൂം കൂടെയാവുന്നതോടെ ഷവോമിയെ മേഖലയില്‍ മറികടക്കാന്‍ അധികം ആര്‍ക്ക് സാധിക്കില്ല.
ALSO READ: തനിയാവര്‍ത്തനം; ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പി.വി സിന്ധുവിന് തോല്‍വി
യു.എസ്.ബി 3, യു.എസ്.ബി സി എനിവയെല്ലാംലാപ്‌ടോപ്പിലുണ്ട്. ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടുത്ത് 4 എന്നിവയും ലാപ്‌ടോപ്പിണ്ട്.
ഏകദേശം 60,000 രൂപയാണ് പ്രാഥമിക മോഡലിന് ഉണ്ടാവുക