ബീജിങ്: ഷവോമി എം.ഐ മിക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി. ചൊവ്വാഴ്ച ബീജിങ്ങില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിച്ചത്.
ഫ്രഞ്ച് ഡിസൈനര്‍ ഫിലിപ്പ് സ്റ്റാര്‍ക്കുമായി ചേര്‍ന്ന് തയ്യാറാക്കിയ ലിമിറ്റഡ് എഡിഷന്‍ സ്മാര്‍ട്ട്‌ഫോണാണിത്. ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ സ്വീകരിക്കുമെന്നും നവംബര്‍ 4 മുതല്‍ ഫോണ്‍ വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.
4ജിബി റാമും 6ജിബി റാമുമുള്ള രണ്ട് വേരിയെന്റുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 4ജിബി റാം/ 128 ജിബി സ്റ്റോറേജുമുള്ള എം.ഐ മിക്‌സിന് 34,500 രൂപയാണ്. 6ജിബി റാം/ 256 ജിബി സ്റ്റോറേജുമുള്ള വേരിയെന്റിന് 39,500 രൂപയാണ് വില.
6ജിബി വേരിയെന്റില്‍ 18 കാരറ്റ് ഗോള്‍ഡുകൊണ്ട് മോടികൂട്ടിയിട്ടുണ്ട്. മുകളറ്റം കര്‍വ്ഡ് ആയ bezel-less ഡിസ്‌പ്ലെയാണ് ഷവോമി എം.ഐ മിക്‌സിന്റെ ഹൈലറ്റ്. പീസോഇലക്ട്രിക് ഇയര്‍പീസ് സ്പീക്കറാണ് മറ്റൊരു ഹൈലറ്റ്.
പൊതുവെ ഉപയോഗിക്കുന്ന ഇന്‍ഫ്രാറെഡ് സെന്‍സറിനു പകരം അള്‍ട്രോസോണിക് പ്രോക്‌സിമിറ്റി സെന്‍സറാണ് എം.ഐ മിക്‌സിലുള്ളത്.
ഡുവല്‍ സിം എം.ഐ മിക്‌സിന് 6.4 ഇഞ്ച് ഡിസ്‌പ്ലെയാണുള്ളത്. 1080×2040 റസല്യൂഷനുമുണ്ട്. 16 മെഗാാപിക്‌സല്‍ റെയര്‍ ക്യാമറയും 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.